2 May 2024, Thursday

Related news

May 1, 2024
May 1, 2024
April 29, 2024
April 29, 2024
April 29, 2024
April 28, 2024
April 24, 2024
April 22, 2024
April 22, 2024
April 22, 2024

ലോക്സഭ തെരഞ്ഞെടുപ്പ് പ്രകടന പത്രിക തയ്യാറാക്കല്‍; ജനങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കലുമായി കോണ്‍ഗ്രസ്

Janayugom Webdesk
ന്യൂഡല്‍ഹി
January 17, 2024 3:11 pm

ലോക്സഭ തെരഞ്ഞെടുപ്പിനായുള്ള പ്രകടന പത്രിക തയ്യാറാക്കാന്‍ ജനങ്ങളുടെ നിര്‍ദ്ദേശങ്ങളും സ്വീകരിക്കുമെന്ന് കോണ്‍ഗ്രസ്. ഇതിന്റെ ഭാഗമായി പ്രകടന പത്രികാ സമിതി രണ്ട് തവണ യോഗം ചേര്‍ന്നു.ജനകീയ പ്രകടന പത്രികയ്ക്ക് രൂപം നല്‍കുമെന്ന് പ്രകടന പത്രികാ സമിതിയുടെ ചുമതല വഹിക്കുന്ന നേതാവ് പി.ചിദംബരം വ്യക്തമാക്കി 

ജനങ്ങളില്‍ നിന്ന് നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുമെന്നും ഇതിനായി വെബ്‌സൈറ്റ് തയ്യാറാക്കിയിട്ടുണ്ടെന്നും ചിദംബരം വ്യക്തമാക്കി. ഇതിനായി യുവാക്കള്‍ , സ്ത്രീകള്‍ , കര്‍ഷകര്‍ എന്നിവരുടെ ഭാഗത്ത് നിന്നും നിര്‍ദ്ദേശങ്ങള്‍ പ്രതീക്ഷിക്കുന്നതായും ചിദംബരം കൂട്ടിച്ചേര്‍ത്തു.പതിനാറംഗ പ്രകടന പത്രിക കമ്മിറ്റിയാണ് കോണ്‍ഗ്രസ് മൂന്നാഴ്ച മുമ്പ് പ്രഖ്യാപിച്ചത്. ഇതിന്റെ ചെയര്‍മാനായി മുന്‍ ധനകാര്യമന്ത്രി പി. ചിദംബരത്തെയും ചുമതലപ്പെടുത്തി. 

കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, മുതിര്‍ന്ന നേതാക്കലായ ആനന്ദ് ശര്‍മ, ജയ്‌റാം രമേശ്, ശശി തരൂര്‍ എന്നിവരാണ് പാനലിലെ മറ്റ് പ്രമുഖ നേതാക്കള്‍. പ്രിയങ്കാ ഗാന്ധിയും പാനലില്‍ അംഗമാണ്. ഛത്തിസ്ഗഡില്‍ നിന്നുള്ള ടിഎസ് സിംഗ് ഡിയോയെയാണ് പ്രകടന പത്രിക സമിതിയുടെ കണ്‍വീനറായി തെരഞ്ഞെടുക്കപ്പെട്ടത്.

Eng­lish Summary: 

Prepa­ra­tion of Lok Sab­ha elec­tion man­i­festo; Con­gress accept­ing peo­ple’s suggestions

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.