21 May 2024, Tuesday

Related news

May 17, 2024
May 15, 2024
May 13, 2024
May 12, 2024
May 12, 2024
May 11, 2024
May 10, 2024
May 9, 2024
May 9, 2024
May 9, 2024

ചിദംബരത്തിന്റെ ബോധപൂര്‍വമായ ഒഴിഞ്ഞുമാറല്‍; സിഎഎ കോണ്‍ഗ്രസ് പ്രകടനപത്രികയില്‍ വെട്ടിമാറ്റിയത് സ്ഥലമില്ലാത്തതിനാലെന്ന്

Janayugom Webdesk
ന്യൂഡല്‍ഹി
April 22, 2024 11:53 am

മുസ്ലീം വിഭാഗത്തെ മാത്രം ഒഴിവാക്കി നരേന്ദ്രമോഡി സര്‍ക്കാര്‍ നടപ്പാക്കിയ പൗരത്വ ഭേദഗതി നിയമം (സിഎഎ) കോണ്‍ഗ്രസ് പ്രകടനപത്രികയില്‍ നിന്ന് ബോധപൂര്‍വം ഒഴിവാക്കിയതാണെന്ന് പ്രകടനപത്രിക രൂപീകരണ സമിതി ചെയര്‍മാന്‍ കൂടിയായ എഐസിസി ജനറല്‍ സെക്രട്ടറി പി ചിദംബരം സമ്മതിച്ചു. സിഎഎ ഒഴിവാക്കിയത് പ്രകടപത്രികയുടെ നീളം കൂട്ടുമന്നതിനാലാണെന്നാണ് വിശദീകരണം.

പത്രികയുടെ കരടില്‍ സിഎഎ ഉണ്ടിയിരുന്നുവെന്നും പിന്നീട് വെട്ടിമാററിയതാണെന്നും കഴിഞ്ഞ ദിവസം ദേശീയ ദിനപത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത് ശരിവെയ്ക്കുന്നതാണ് പി ചിദംബരത്തിന്റെ വാക്കുകള്‍. മോഡി സര്‍ക്കാര്‍ അമ്പതോളം ജനവിരുദ്ധ നിയമങ്ങള്‍ പാസാക്കിയിട്ടുണ്ടെന്നും അവയെക്കുറിച്ച് പറയാന്‍ 46പേജ് മതിയാകില്ലെന്നും ചിദംബരം വാര്‍ത്താസമ്മേളനത്തില്‍ അഭിപ്രായപ്പെട്ടു. അവയെ മൊത്തത്തില്‍ 22-ാം പേജിലെ ആദ്യഖണ്ഡികയില്‍ പരാമര്‍ശിച്ചിട്ടുണ്ട്.

ഇന്ത്യ കൂട്ടായ്മ അധികാരത്തില്‍ എത്തിയാല്‍ ‚സിഎഎ പിന്‍വലിക്കുകമെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി ചിദംബരം പറ‍ഞ്ഞു. അധികാരത്തില്‍ എത്തിയാല്‍ റദ്ദാക്കുന്ന മറ്റ് നിയമങ്ങളുടെ പട്ടിക പുറത്തുവിടാനും ചിദംബരം തയ്യാറായില്ല.പാർലമെന്റിൽ പരിശോധനയോ ചർച്ചയോ കൂടാതെ പാസാക്കിയ മറ്റു പല നിയമങ്ങളും പ്രകടനപത്രികയിൽ ഉൾപ്പെടുത്തിയപ്പോഴാണ്‌ നീളം കൂടുമെന്ന പേരിൽ സിഎഎ ഒഴിവാക്കിയത്‌.

തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിലും കോൺഗ്രസ്‌ നേതാക്കൾ സിഎഎ പരാമർശിക്കുന്നില്ല. മൃദുഹിന്ദുത്വനിലപാട്‌ സ്വീകരിക്കുന്ന കോൺഗ്രസ്‌ ബോധപൂർവമാണ്‌ സിഎഎ ഒഴിവാക്കിയതെന്ന ആരോപണം ശക്തമാണ്‌. പി ചിദംബരത്തിന്റെ വാക്കുകൾ ഇക്കാര്യം ശരിവയ്‌ക്കുന്നു. പ്രകടനപത്രികക്കെതിരെ കേരളത്തിലെ യുഡിഎഫ്‌ അണികളിലുൾപ്പെടെ ഉയർന്ന രോഷം തണുപ്പിക്കാൻ കേരളത്തിൽ മാത്രം വിഷയം പരാമർശിക്കുകയെന്ന തന്ത്രമാണ്‌ കോൺഗ്രസ്‌ നേതാക്കൾ പയറ്റുന്നത്‌.

എല്ലാ ഇന്ത്യക്കാർക്കും നിയമത്തിനുമുന്നിൽ സമത്വവും നിയമപരമായ പരിരക്ഷയും ഉറപ്പ്‌ നൽകുന്ന ഭരണഘടനയുടെ 14–-ാം വകുപ്പിന്റെ ലംഘനമാണ്‌ പൗരത്വ നിർണയത്തിന്‌ മതം അടിസ്ഥാനമാക്കുന്ന സിഎഎ.പാകിസ്ഥാൻ,അഫ്‌ഗാനിസ്ഥാൻ, ബംഗ്ലാദേശ്‌ എന്നിവിടങ്ങളിൽനിന്നുള്ള അഭയാർഥികളിൽ മുസ്ലിങ്ങൾ ഒഴികെയുള്ളവർക്ക്‌ ഇന്ത്യൻ പൗരത്വം നൽകാൻ വ്യവസ്ഥ ചെയ്യുന്നതാണ്‌ നിയമം. പാർലമെന്റിൽ ഈ നിയമനിർമാണത്തെ ശക്തമായി എതിർക്കാൻ കോൺഗ്രസ്‌ തയ്യാറായിരുന്നില്ല.

Eng­lish Summary:
Chi­dambaram’s delib­er­ate eva­sion; CAA was cut in Con­gress man­i­festo because of lack of space

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.