24 May 2025, Saturday
KSFE Galaxy Chits Banner 2

സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഒരുക്കങ്ങള്‍ അവസാന ഘട്ടത്തില്‍

Janayugom Webdesk
ന്യൂഡല്‍ഹി
August 14, 2022 10:13 am

75 ആം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ നിറവില്‍ രാജ്യം. ചെങ്കോട്ട ത്രിവര്‍ണ്ണ പതാകകള്‍ കൊണ്ട് അലങ്കരിച്ചു. രാഷ്ട്രപതി ഭവന്‍, നോര്‍ത്ത് സൗത്ത് ബ്ലോക്കുകള്‍,പാര്‍ലമെന്റ് മന്ദിരം, ഇന്ത്യാ ഗെയ്റ്റ് എല്ലാം ത്രിവര്‍ണ്ണ ശോഭയില്‍ തിളങ്ങുകയാണ്. പ്രധാനമന്ത്രി പ്രസംഗിക്കുന്ന ചെങ്കോട്ട അടക്കം കനത്ത സുരക്ഷയിലാണ്.

പ്രധാനമന്ത്രി നരേന്ദ്രമോഡി പതാക ഉയര്‍ത്തുന്ന ചെങ്കോട്ടയില്‍ ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലാണ്. ഹര്‍ ഘര്‍ തിരംഗ പ്രചാരണം ഇന്നും തുടരും. സംസ്ഥാന തലസ്ഥാനങ്ങളില്‍ സ്വാതന്ത്ര്യദിനാഘോഷ റാലികള്‍ ഇന്നും നടക്കും. സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ മുന്നോടിയായുള്ള പൂര്‍ണ ഡ്രസ് റിഹേഴ്സല്‍ കഴിഞ്ഞു. ചെങ്കോട്ട പരിസരത്ത് വാഹനഗതാഗത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി. അത്യാധുനിക ക്യാമറകള്‍ നിരീക്ഷണത്തിന് സ്ഥാപിച്ചു. വിമാനത്താവളങ്ങള്‍, മെട്രോ സ്റ്റേഷനുകളിലും, റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി. ഡല്‍ഹിയില്‍ മാത്രം 10,000 ത്തിലധികം പോലീസുകാരെ വിന്യസിച്ചിട്ടുണ്ട്.

Eng­lish sum­ma­ry; Prepa­ra­tions for Inde­pen­dence Day cel­e­bra­tions are in final stages
You may also like this video;

Kerala State - Students Savings Scheme

TOP NEWS

May 24, 2025
May 24, 2025
May 23, 2025
May 23, 2025
May 23, 2025
May 22, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.