22 November 2024, Friday
KSFE Galaxy Chits Banner 2

Related news

November 20, 2024
November 20, 2024
November 20, 2024
November 20, 2024
November 19, 2024
November 18, 2024
November 18, 2024
November 18, 2024
November 18, 2024
November 17, 2024

ഡൊമിനിക് പ്രസന്‍റേഷനെതിരേ കോണ്‍ഗ്രസില്‍ പടയൊരുക്കം

Janayugom Webdesk
തിരുവനന്തപുരം
June 5, 2022 4:05 pm

തൃക്കാക്കര ഉപതെര‍ഞ്ഞെടുപ്പിനുശേഷം ജില്ലയിലെ കോണ്‍ഗ്രസില്‍ ആരോപണങ്ങള്‍ ഉയരുന്നു. മുന്‍മന്ത്രിയും തെരഞ്ഞെടുപ്പിന്‍റെ പ്രധാനചുമതലക്കാരനുമായ ഡൊമിനിക് പ്രസന്‍റേഷനെതിരേ കെപിസിസി ജനറൽ സെക്രട്ടറി അബ്ദുൽ മുത്തലിബ് രംഗത്തു വന്നിരിക്കുന്നു. ഉപതെരഞ്ഞെടുപ്പ് കാലത്ത് പാര്‍ട്ടി നേതൃത്വത്തിന്‍റെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് അനങ്ങാതിരുന്നവര്‍ ഇപ്പോള്‍ രംഗത്തു വന്നുകൊണ്ടിരിക്കുകയാണ് തൃക്കാക്കരയിൽ ഡൊമനിക് പ്രസന്റേഷൻ പാർട്ടി വിരുദ്ധ നിലപാട് സ്വീകരിച്ചതായും.തൃക്കാക്കരയിൽ സ്ഥാനാർത്ഥിയാകാൻ ഡൊമനിക് പ്രസന്റേഷന് മോഹമുണ്ടായിരുന്നതായും, സാധിക്കാതെ വന്നപ്പോഴാണ് എതിരായി പ്രവർത്തിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു

ഡൊമനിക് പ്രസന്റേഷൻ യുഡിഎഫ് ജില്ലാ ചെയർമാൻ സ്ഥാനം രാജിവെക്കണമെന്നും രാജിവെച്ചില്ലെങ്കിൽ പുറത്താക്കണമെന്നും അബ്ദുൽ മുത്തലിബ് പറഞ്ഞു.കെപിസിസി പ്രസിഡന്റിന് ഇക്കാര്യം ചൂണ്ടിക്കാട്ടി കത്തയച്ചതായും അബ്ദുൽ മുത്തലിബ് അറിയിച്ചു.തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് മണിക്കൂറുകള്‍ക്ക് മുന്‍പ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മനോവീര്യം കെടുത്തുന്ന വിധത്തില്‍ ഡൊമനിക് പ്രസന്റേഷന്‍ സംസാരിച്ചെന്ന വിമര്‍ശനവുമായാണ് കെപിസിസി ജനറല്‍ സെക്രട്ടറി അബ്ദുല്‍ മുത്തലിബ് രംഗത്തെത്തിയത്

യുഡിഎഫിന് വോട്ടുകുറയുമെന്ന പ്രസ്താവന ചീഫ് ഇലക്ഷന്‍ ഏജന്റ് കൂടിയായ ഡൊമനിക് പ്രസന്റേഷനില്‍ നിന്ന് ഉണ്ടാകാന്‍ പാടില്ലായിരുന്നെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി അബ്ദുല്‍ മുത്തലിബ് പറഞ്ഞു.ഡൊമനിക് പ്രസന്റേഷന്‍ യുഡിഎഫ് എറണാകുളം ജില്ലാ ചെയര്‍മാന്‍ സ്ഥാനം രാജിവയ്ക്കണമെന്നുള്‍പ്പെടെ അബ്ദുല്‍ മുത്തലിബ് ആവശ്യപ്പെട്ടിട്ടുണ്ട്. നിരവധി പ്രവര്‍ത്തകര്‍ അവരുടെ നീരസം പങ്കുവച്ചിരുന്നു. ഡൊമനിക് പ്രസന്റേഷനെതിരെ നടപടി ആവശ്യപ്പെട്ട് കെപിസിസി അധ്യക്ഷന് കത്ത് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എല്ലാ കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഒരു മനസോടെ വിജയത്തിനായി അധ്വാനിക്കുമ്പോഴാണ് അവരുടെ ആത്മവീര്യം തകര്‍ക്കുന്ന വിധത്തിലുള്ള പ്രസ്താവന ഡൊമനിക് പ്രസന്റേഷനില്‍ നിന്നും വരുന്നത്. അദ്ദേഹം രാജി വയ്ക്കുകയോ നേതൃത്വം അദ്ദേഹത്തോട് യുഡിഎഫ് എറണാകുളം ജില്ലാ ചെയര്‍മാന്‍ സ്ഥാനം രാജിവയ്ക്കാന്‍ ആവശ്യപ്പെടുകയോ വേണമെന്ന് അബ്ദുല്‍ മുത്തലിബ് പറഞ്ഞു.തൃക്കാക്കരയില്‍ യുഡിഎഫിന് വോട്ടുചോര്‍ച്ചയുണ്ടാകുമെന്നും ഭൂരിപക്ഷം കുറയുമെന്നും ഡൊമനിക് പ്രസന്റേഷന് പറഞ്ഞതാണ് വ്യാപകവിമര്‍ശനങ്ങള്‍ക്ക് വഴിവച്ചത്. യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് 5000 ത്തിനും 8000 നും ഇടയില്‍ ഭൂരിപക്ഷമാണ് ലഭിക്കുക എന്നായിരുന്നു അദ്ദേഹത്തിന്റെ വിലയിരുത്തല്‍.

Eng­lish Sum­ma­ry: Prepa­ra­tions for war in Con­gress against Dominic Presentation

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.