എലിസബത്ത് രാജ്ഞിയുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു ലണ്ടനിലെത്തി. രാഷ്ട്രപതി ഇന്ത്യന്‍ സര്‍ക്കാരിനെ പ്രതിനിധീകരിച്ച് അനുശോചനം രേഖപ്പെടുത്തും. ലണ്ടനിലെ ഗാറ്റ്വിക് വിമാനത്താവളം വഴിയാണ് രാഷ്ട്രപതിയും വിദേശകാര്യ സെക്രട്ടറി വിനയ് ക്വാത്ര അടങ്ങുന്ന പ്രതിനിധി സംഘവും യുകെയില്‍ എത്തിയത്. ബ്രിട്ടനിലെ ഇന്ത്യന്‍ ഹൈക്കമീഷണറുടെ നേതൃത്വത്തില്‍ സംഘത്തെ വിമാനത്താവളത്തില്‍ സ്വീകരിച്ചു. ലണ്ടനിലെ അതീവ സുരക്ഷാ മേഖലയിലെ ഹോട്ടലിലാണ് സംഘം തങ്ങുന്നത്.
8 ന് സ്‌കോട്ട്‌ലന്‍ഡിലെ ബാല്‍മോറല്‍ കാസിലിലെ വേനല്‍ക്കാല വസതിയില്‍ വെച്ചായിരുന്നു എലിസബത്ത് രാജ്ഞി (96) അന്തരിച്ചത്. നാളെ രാവിലെ വെസ്റ്റ്മിന്‍സ്റ്റര്‍ ആബിയില്‍ നടക്കുന്ന സംസ്‌കാര ശുശ്രൂഷകള്‍ക്ക് ശേഷം ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി നടത്തുന്ന ഔദ്യോഗിക സല്‍ക്കാരത്തിലും പങ്കെടുത്ത ശേഷമായിരിക്കും ദ്രൗപതി മുര്‍മു ഇന്ത്യയിലേക്ക് മടങ്ങുക.
English summary; President Draupadi Murmu in London to attend Queen Elizabeth’s funeral
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.