27 July 2024, Saturday
KSFE Galaxy Chits Banner 2

Related news

July 26, 2024
July 26, 2024
July 25, 2024
July 25, 2024
July 24, 2024
July 23, 2024
July 23, 2024
July 23, 2024
July 22, 2024
July 22, 2024

കർഷകരെ സംരക്ഷിക്കാന്‍ രാഷ്ട്രപതി ഇടപെടണം: സംയുക്ത കിസാൻ മോർച്ച

Janayugom Webdesk
ന്യൂഡല്‍ഹി
January 31, 2022 11:04 pm

ചരിത്രപ്രസിദ്ധമായ കര്‍ഷകസമരം അവസാനിപ്പിക്കാന്‍ ഡിസംബറില്‍ കേന്ദ്രസര്‍ക്കാര്‍ നൽകിയ വാഗ്ദാനങ്ങൾ നിരാകരിച്ചതില്‍ പ്രതിഷേധിച്ച് കര്‍ഷകസംഘടനകള്‍. പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ്, ബിഹാർ, പശ്ചിമ ബംഗാൾ, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ പ്രകടനങ്ങളും മാർച്ചുകളും നടത്തിയും കോലം കത്തിച്ചും സംയുക്ത കിസാൻ മോർച്ച വഞ്ചനാ ദിനം ആചരിച്ചു. കർണാടക, മധ്യപ്രദേശ്, ആന്ധ്രാപ്രദേശ്, ഹിമാചൽ പ്രദേശ്, തെലങ്കാന, ഒഡിഷ, തമിഴ്‍നാട്, രാജസ്ഥാൻ, ഗുജറാത്ത്, ത്രിപുര തുടങ്ങിയ സംസ്ഥാനങ്ങളിലും കര്‍ഷക പ്രതിഷേധം നടന്നു.

സര്‍ക്കാര്‍ വാഗ്ദാനങ്ങളിൽ നിന്ന് ഒളിച്ചോടുന്നത് തുടർന്നാൽ കർഷകർക്ക് പ്രക്ഷോഭം പുനരാരംഭിക്കുകയല്ലാതെ മറ്റു മാർഗമില്ലെന്ന് കാണിച്ച് സംയുക്ത കിസാൻ മോർച്ച രാഷ്ട്രപതി രാംനാഥ് കോവിന്ദിന് നിവേദനം സമര്‍പ്പിച്ചു. രാഷ്ട്രത്തലവൻ എന്ന നിലയിൽ രാജ്യത്തെ അന്നദാതാക്കളായ കർഷകരുടെ താല്പര്യം സംരക്ഷിക്കേണ്ടത് രാഷ്ട്രപതിയുടെ ഭരണഘടനാപരമായ ബാധ്യതയാണെന്നും കർഷകരോടുള്ള വഞ്ചനയ്‌ക്കെതിരെ സർക്കാരിന് മുന്നറിയിപ്പ് നൽകണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടു.

കർഷകരുടെ അധ്വാനം കൊണ്ടാണ് രാജ്യം ഭക്ഷ്യധാന്യത്തിൽ സ്വയംപര്യാപ്തത നേടിയതെന്നും കുറിപ്പിൽ പറയുന്നു. കർഷകരുടെ ക്ഷമയെ വെല്ലുവിളിക്കുന്നതിനെതിരെ മോഡി സർക്കാരിന് മുന്നറിയിപ്പ് നൽകിയ കര്‍ഷകര്‍, വാഗ്ദാനങ്ങൾ എത്രയും വേഗം പാലിച്ചില്ലെങ്കിൽ പ്രക്ഷോഭം പുനരാരംഭിക്കുകയല്ലാതെ മാർഗമില്ലെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. 

ENGLISH SUMMARY:President should inter­vene to pro­tect farm­ers: Samyuk­ta Kisan Morcha
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.