21 September 2024, Saturday
KSFE Galaxy Chits Banner 2

Related news

September 20, 2024
September 20, 2024
September 19, 2024
September 15, 2024
September 15, 2024
September 14, 2024
September 11, 2024
September 11, 2024
September 10, 2024
September 10, 2024

രാഷ്ടപതിയുടെ പൊലീസ് മെഡൽ; കേരളത്തിൽ നിന്ന് 10 ഉദ്യോഗസ്ഥർ അര്‍ഹരായി

Janayugom Webdesk
തിരുവനന്തപുരം
August 14, 2023 8:30 pm

സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച രാഷ്ട്രപതിയുടെ പൊലീസ് മെഡലിന് കേരളത്തിൽ നിന്ന് 10 പൊലീസ് ഉദ്യോഗസ്ഥർ അർഹരായി. വിശിഷ്ടസേവനത്തിനുള്ള പൊലീസ് മെഡല്‍ ഒരാള്‍ക്കും മറ്റുള്ളവർക്ക് സ്തുത്യർഹസേവനത്തിനുള്ള മെഡലുമാണ് ലഭിക്കുക.
സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് ആസ്ഥാനത്തെ ഭരണവിഭാഗം പൊലീസ് സൂപ്രണ്ട് ആർ മഹേഷാണ് വിശിഷ്ടസേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡലിന് അർഹനായത്.
കൊല്ലം സിറ്റി ഭരണവിഭാഗം അഡീഷണൽ എസ്‍പി സോണി ഉമ്മൻ കോശി, ഭീകരവിരുദ്ധ സ്ക്വാഡ് ഡിവൈഎസ്‍പി ബൈജു പൗലോസ് എം, കുന്നംകുളം അസിസ്റ്റന്റ് കമ്മിഷണർ സി ആർ സന്തോഷ്, വിജിലൻസ് ആന്റ് ആന്റി കറപ്ഷൻ ബ്യൂറോ ആസ്ഥാനത്തെ ഇന്റലിജൻസ് വിഭാഗം ഇൻസ്പെക്ടർ അജീഷ് ജി ആർ എന്നിവരാണ് സ്തുത്യർഹസേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡലിന് അർഹരായത്. ആംഡ് പൊലീസ് ബറ്റാലിയൻ ഹെഡ് ക്വാർട്ടേഴ്സിലെ ഇൻസ്പെക്ടർ രാജഗോപാൽ എൻ എസ്, തിരുവനന്തപുരം സിറ്റി ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് സബ് ഇൻസ്പെക്ടർ ശ്രീകുമാർ എസ്, കോഴിക്കോട് റൂറൽ സൈബർ സെൽ സബ് ഇൻസ്പെക്ടർ സത്യൻ പി കെ, തിരുവനന്തപുരം മ്യൂസിയം പൊലീസ് സബ് ഇൻസ്പെക്ടർ ജയശങ്കർ ആർ, പൊലീസ് ട്രെയിനിങ് കോളജിൽ നിന്ന് വിരമിച്ച ആംഡ് പൊലീസ് ഇൻസ്പെക്ടർ ഗണേഷ് കുമാർ എൻ എന്നിവരും സ്തുത്യർഹസേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡലിന് അർഹരായി.

Eng­lish sum­ma­ry; Pres­i­den­t’s Police Medal; 10 offi­cials from Ker­ala were eligible
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.