22 January 2026, Thursday

Related news

November 14, 2025
September 8, 2024
August 27, 2024
August 9, 2024
July 22, 2024
July 14, 2024
July 6, 2024
July 5, 2024
July 2, 2024
May 10, 2024

പ്രതിരോധമാണ് മാർഗം; കാൻസറിനെതിരെയുള്ള ആശയവുമായി പട്ടം എസ്‌യുടി

Janayugom Webdesk
തിരുവനന്തപുരം
February 3, 2023 7:03 pm

ലോക കാൻസർ ദിനത്തോടനുബന്ധിച്ച് പട്ടം എസ് യു ടി ഹോസ്പിറ്റൽ വിവിധ അവബോധ പരപാടികൾ സംഘടിപ്പിച്ചു. കാൻസർ പോലുള്ള രോഗങ്ങൾ വരാതിരിക്കാനുള്ള ഏറ്റവും നല്ല മാർഗം പ്രതിരോധമാണ് എന്ന ആശയം മുൻനിർത്തി, ഹോസ്പിറ്റലിലെ ക്ലിനിക്കൽ ഡയറ്ററി വിഭാഗം ‘കാൻസർ പ്രിവന്റീവ് ഡയറ്റ്’ പ്രോഗ്രാം സംഘടിപ്പിച്ചു.

പരിപാടിയുടെ ഭാഗമായി വിവിധതരം കാൻസറുകളെക്കുറിച്ചും ഭക്ഷണക്രമത്തിലൂടെ കാൻസറിനെ എങ്ങനെ ചെറുക്കാം തുടങ്ങിയ ആശയങ്ങൾ ഉൾക്കൊള്ളിച്ചുള്ള എക്‌സിബിഷനും ക്ലിനിക്കൽ ഡയറ്ററി സ്റ്റ്യൂഡൻസിന്റെ ആഭിമുഖ്യത്തിൽ നടന്നു. ഇതോടൊപ്പം, കാൻസർ പ്രിവന്റീവ് ക്ലിനിക്കിന്റെയും പീഡിയാട്രിക് ഇന്റൻസീവ് കെയർ വാർഡിന്റെയും ഉഘാടനവും നടന്നു. 

എസ് യു ടി ആശുപത്രിയിലെചീഫ് എക്സിക്യുട്ടീവ് ഓഫീസർ കേണൽ രാജീവ് മണ്ണാളി കര്‍മ്മം നിര്‍വ്വഹിച്ചു. മെഡിക്കല്‍ സൂപ്രണ്ട് ഡോ. വി. രാജശേഖരന്‍ നായർ. ഡോ. ലക്ഷ്മി അമ്മാൾ , ഡോ. സുശീല അനിൽകുമാർ, ചീഫ് ലയ്സൺ ഓഫീസർ രാധാകൃഷ്ണൻ നായർ, പ്രീതി ആർ നായർ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.

Eng­lish Sum­ma­ry: Pre­ven­tion is the way; Pat­tam SUT with con­cept against cancer

You may also like this video

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.