രാഷ്ട്രീയ നേട്ടങ്ങൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോഡി പാർലമെന്റിനെ ദുരുപയോഗം ചെയ്തെന്ന് രാജ്യസഭയിലെ പ്രതിപക്ഷ
നേതാവും മുതിർന്ന കോൺഗ്രസ് നേതാവുമായ മല്ലികാർജുൻ ഖാർഗെ അഭിപ്രായപ്പെട്ടു.പ്രധാനമന്ത്രി കോൺഗ്രസിനെ ആക്രമിക്കുക മാത്രമാണ് ചെയ്തതെന്നും പാർട്ടി ഉയർത്തുന്ന ചോദ്യങ്ങൾക്ക് മറുപടി നൽകുന്നില്ലെന്നും ഖാർഗെ ദേശീയമാധ്യമത്തോട് പറഞ്ഞു.
ചൈനയുടെ അതിരൂക്ഷമായ ആക്രമണം, രാജ്യത്തെ പണപ്പെരുപ്പം,തൊഴിലില്ലായ്മ, പെഗാസസ്, കൊവിഡ് മൂലമുണ്ടാകുന്ന പ്രതിസന്ധി തുടങ്ങിയ വിഷയങ്ങളാണ്
കോൺഗ്രസ്ഉന്നയിച്ചത്.എന്നാൽഈവിഷയങ്ങളിൽപ്രധാനമന്ത്രിഒന്നുംപറഞ്ഞില്ല.താൻവഹിക്കുന്നപദവിയുടെമാന്യതയെങ്കെലുംകാണിക്കേണ്ടിയിരുന്നതായുംഖര്‍ഗെ പറഞു.മോഡി സഭയില്‍ സംസാരിച്ചത് അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിന് ഉപയോഗിക്കാവുന്ന വിഷയങ്ങളിൽ മാത്രമാണ്, കോൺഗ്രസ്, മഹാത്മാഗാന്ധി, പണ്ഡിറ്റ് നെഹ്‌റു, രാഹുൽ ഗാന്ധി എന്നിവർക്കെതിരെ എന്തെങ്കിലും വെറുപ്പും രോഷവും ഉണ്ടെങ്കിൽ. അദ്ദേഹത്തിന് സഭയ്ക്ക് പുറത്ത് സംസാരിക്കാം, കോൺഗ്രസ് ഉന്നയിച്ച വിഷയങ്ങളിൽ പ്രതികരിക്കാന്‍ തയ്യാറായില്ല.
എന്നാൽ പ്രധാനമന്ത്രി തിരഞ്ഞെടുപ്പ് നേട്ടത്തിനായി സഭയെ ദുരുപയോഗം ചെയ്യുകകയായിരുന്നു മല്ലികാര്‍ജുന്‍ഖാര്‍ഗെ പറഞ്ഞു.മതത്തിന്റെ അടിസ്ഥാനത്തിൽ രാജ്യത്തെ വിഭജിക്കാനാണ് ബിജെപി ആഗ്രഹിക്കുന്നതെന്നും ഖാര്‍ഗെ ആരോപിച്ചു.സ്വാതന്ത്ര്യം മുതൽ ഇന്നുവരെ രാജ്യത്തെ എല്ലാ ജനങ്ങളും ഒരുമിച്ചാണ് ജീവിക്കുന്നത്, ഒരു ജനാധിപത്യത്തിൽ, എല്ലാ ജനങ്ങളും വോട്ട് ചെയ്യുന്നത് കോൺഗ്രസ് പാർട്ടിയുടെ സംഭാവനയാണ്, അതേസമയം ബിജെപിയുടെ മനസ്സ് രാജ്യത്തെ വിഭജിക്കുക എന്നതാണ്.
മതം കാരണം രാജ്യത്തെ ഒരുമയോടെ നിലനിർത്താൻ അവർ ആഗ്രഹിക്കുന്നില്ല, അദ്ദേഹം കൂട്ടിച്ചേർത്തു.കോണ്‍ഗ്രസിന്‍റെ ചിന്തകളെ ‘അർബൻ നക്‌സലുകൾ’ ഹൈജാക്ക് ചെയ്‌തിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി അഭിപ്രായപ്പെട്ടിരുന്നു.കോൺഗ്രസ് ഇല്ലായിരുന്നുവെങ്കിൽ രാജ്യത്ത് അടിയന്തരാവസ്ഥയോ ജാതി രാഷ്ട്രീയമോ ഉണ്ടാകുമായിരുന്നില്ല,ഡൽഹിയിൽ സിഖുകാരെ ഒരിക്കലും കൂട്ടക്കൊല ചെയ്യുമായിരുന്നില്ലെന്നും കശ്മീരി പണ്ഡിറ്റുകളുടെ പലായനം നടക്കില്ലെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു.. അന്താരാഷ്ട്ര തലത്തിൽ ലാൽ നെഹ്‌റുവിന് തന്റെ പ്രതിച്ഛായ നിലനിർത്താൻ, ഗോവയ്ക്ക് വർഷങ്ങളോളം സാമ്രാജ്യത്വ ഭരണത്തിൻ കീഴിൽ തുടരേണ്ടി വന്നതായും നരേന്ദ്രമോഡി അഭിപ്രായപ്പെട്ടിരുന്നു.ഇതിനുമറുപടിയായിട്ടാണ് ഖാര്‍ഗെ രംഗത്തുവന്നത്
English Summary: Prime Minister Narendra Modi has abused Parliament for political gain: Mallikarjun Kharge
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.