പ്രൈം വോളിബോൾ ലീഗിന്റെ താരലേലം ഇന്ന് കൊച്ചിയിൽ നടക്കും. 400ലേറെ ഇന്ത്യൻ, അന്താരാഷ്ട്ര താരങ്ങളെ ലേലത്തിൽ സ്വന്തമാക്കാൻ ഏഴു ഫ്രാഞ്ചൈസികളാണ് മത്സരിക്കുക. കാലിക്കറ്റ് ഹീറോസ്, കൊച്ചി ബ്ലൂ സ്പൈക്കേഴ്സ്, അഹമ്മദാബാദ് ഡിഫൻഡേഴ്സ്, ഹൈദരാബാദ് ബ്ലാക്ക് ഹോക്സ്, ചെന്നൈ ബ്ലിറ്റ്സ്, ബംഗളൂരു ടോർപ്പിഡോസ്, കൊൽക്കത്ത തണ്ടർബോൾട്ട് ടീമുകളാണ് ഇത്തവണ പ്രൈം വോളി ലീഗ് കിരീടത്തിനായി മത്സരിക്കുക. വോളിബോളിലെ എക്കാലത്തെയും വലിയ താരലേലമായിരിക്കും ഇത്. ഓരോ ഫ്രാഞ്ചൈസികൾക്കും അവരുടെ ടീമിലേക്ക് മൊത്തം 14 താരങ്ങളെ തെരഞ്ഞെടുക്കാം. ഇതിൽ 12 ഇന്ത്യൻ കളിക്കാരും രണ്ട് അന്താരാഷ്ട്ര കളിക്കാരും ഉൾപ്പെടും.
അശ്വൽ റായ്, അജിത്‌ലാൽ സി, അഖിൻ ജി എസ്, ദീപേഷ് കുമാർ സിൻഹ, ജെറോം വിനീത്, കാർത്തിക് എ, നവീൻ രാജ ജേക്കബ്, വിനീത് കുമാർ എന്നിവരുൾപ്പെടെയുള്ള ഇന്ത്യയിലെ മുൻനിര വോളിബോൾ താരങ്ങൾ പ്ലാറ്റിനം വിഭാഗത്തിലായിരിക്കും. ഗോൾഡ് കാറ്റഗറിയിൽ 33 താരങ്ങളുണ്ട്. സിൽവർ (141), ബ്രോൺസ് (205) എന്നിങ്ങനെയാണ് മറ്റു വിഭാഗങ്ങളിലെ കളിക്കാരുടെ എണ്ണം. അണ്ടർ 21 വിഭാഗത്തിൽ ആകെ 23 താരങ്ങളും ലേലത്തിൽ മത്സരിക്കും. ഡേവിഡ് ലീ (യുഎസ്എ), ലൂയിസ് അന്റോണിയോ ഏരിയാസ് ഗുസ്മാൻ (വെനസ്വേല) എന്നിവരുൾപ്പെടെ നിരവധി അന്താരാഷ്ട്ര താരങ്ങളും പ്രൈം വോളിബോൾ ലീഗ് ഇന്റർനാഷണൽ പ്ലെയർ ഡ്രാഫ്റ്റിൽ ഇടംപിടിച്ചിട്ടുണ്ട്.
english summary; Prime Volleyball League star auction today
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.