18 November 2024, Monday
KSFE Galaxy Chits Banner 2

Related news

November 15, 2024
November 12, 2024
October 28, 2024
October 18, 2024
October 15, 2024
October 14, 2024
October 4, 2024
October 1, 2024
September 26, 2024
September 25, 2024

വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യയില്‍ പ്രിൻസിപ്പാലിന് സസ്പെൻഷന്‍

Janayugom Webdesk
അമരാവതി
March 25, 2022 10:11 am

ആന്ധ്രയിലെ ചിറ്റൂരില്‍ പത്താം ക്ലാസുകാരിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പ്രിൻസിപ്പാലിന് സസ്പെൻഷൻ. ബ്രഹ്മർഷി ഹൈസ്‌കൂളിൽ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായ മിസ്ബ ഫാത്തിമയാണ് ആത്മഹത്യ ചെയ്തത്.

പ്രിൻസിപ്പലിന്റെ മോശം പെരുമാറ്റമാണ് പെൺകുട്ടിയെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് പെൺകുട്ടിയുടെ കുടുംബം പറയുന്നു. അധ്യയന വർഷം അവസാനിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ പ്രിൻസിപ്പൽ രമേഷ് മിസ്ബക്ക് ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് (ടിസി) നൽകിയിരുന്നു.

എന്നാൽ, പെൺകുട്ടിയുടെ ആത്മഹത്യാ കുറിപ്പാണ് സംഭവത്തിന് വഴിതിരിവായത്. സഹപാഠിയുടെ പിതാവ് തന്റെ മകളെ ക്ലാസ് ടോപ്പറാകുന്നതിനായി മിസ്ബയെ പുറത്താക്കാൻ സ്കൂൾ മാനേജ്മെന്റിൽ സമ്മർദ്ദം ചെലുത്തുന്നുണ്ടെന്ന് മിസ്ബ ഫാത്തിമ ആത്മഹത്യാ കുറിപ്പില്‍ പറഞ്ഞു. പ്രതിയായ സഹപാഠിയുടെ പിതാവ് ഭരണകക്ഷി നേതാവായതിനാൽ പൊലീസ് അയാള്‍ക്കെതിരെയുള്ള അന്വേഷണം മന്ദഗതിയിലാക്കുകയാണെന്നും മിസ്ബയുടെ കുടുംബം പറഞ്ഞു.

അതേസമയം, പെൺകുട്ടിയുടെ ആത്മഹത്യയ്ക്ക് ഉത്തരവാദി വൈഎസ്ആർസിപി നേതാവാണെന്ന് തെലുങ്കുദേശം പാർട്ടി നേതാവും മുൻ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ മകനുമായ നരാ ലോകേഷ് ആരോപിച്ചു. മരിച്ച മിസ്ബ വൈഎസ്‌ആർസിപി നേതാവിന്റെ മകളേക്കാൾ കൂടുതൽ മാര്‍ക്ക് നേടിയതിനാല്‍ മിസ്ബയ്ക്ക് നേരെ സ്‌കൂൾ പ്രിൻസിപ്പലിന്റെ ഭീഷണിയുണ്ടായിരുന്നതായും അഅദ്ദേഹം ആരോപിച്ചു.

മിസ്ബയുടെ ആത്മഹത്യയ്ക്ക് പ്രേരണ നൽകിയ സുനിലിനും സ്കൂൾ പ്രിൻസിപ്പലിനും എതിരെ വൈഎസ് ജഗൻ റെഡ്ഡി സർക്കാർ അടിയന്തിരവും കർശനവുമായ നടപടി സ്വീകരിക്കണമെന്ന് ലോകേഷ് ആവശ്യപ്പെട്ടു.

ENGLISH SUMMARY; Prin­ci­pal sus­pend­ed after class X top­per’s sui­cide takes polit­i­cal turn in Andhra’s Chittoor

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.