22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 21, 2024
December 21, 2024
December 21, 2024
December 20, 2024
December 19, 2024
December 19, 2024
December 19, 2024
December 19, 2024
December 19, 2024
December 18, 2024

ഗവർണർ പദവി; പാർലമെന്റിൽ സ്വകാര്യബിൽ

സംസ്ഥാനങ്ങളിൽ ഗവർണർമാർ നടത്തുന്ന ഇടപെടലുകൾക്കെതിരെ ഇടതുപക്ഷം
Janayugom Webdesk
December 7, 2022 11:38 am

ഗവർണർമാരുടെ നിയമനം സംബന്ധിച്ച് പാർലമെന്റിൽ സ്വകാര്യ ബിൽ. സിപിഐ(എം)ലെ വി ശിവദാസനാണ് വെള്ളിയാഴ്ച സഭയിൽ ബിൽ അവതരിപ്പിക്കുക. രാഷ്ട്രപതി തെരഞ്ഞെടുപ്പുപോലെ ഗവർണർമാരെയും തെരഞ്ഞെടുക്കണം. ഗവർണറുടെ കാലാവധി അഞ്ച് വർഷത്തിൽ കൂടുതൽ കാലാവധി നൽകരുതെന്നും ബില്ലിൽ ആവശ്യപ്പെടുന്നു.

സംസ്ഥാനങ്ങളിൽ ഗവർണർമാർ നടത്തുന്ന ഇടപെടലുകൾക്കെതിരെ പാർലമെന്റിൽ ശബ്ദമുയർത്താന്‍ ഇടതുപക്ഷ പാർടികൾ തീരുമാനിച്ചിട്ടുണ്ട്. ഗവർണർമാരുടെ ഇടപെടലുകൾ പ്രത്യേകമായി ചർച്ച ചെയ്യണമെന്ന് ശീതകാല സമ്മേളനത്തിനു മുന്നോടിയായി സർക്കാർ വിളിച്ചുചേർത്ത സർവകക്ഷി യോഗത്തിൽ ഇടത് എംപിമാരായ പി ആർ നടരാജനും ബികാഷ് രഞ്ജൻ ഭട്ടാചാര്യയും ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഫെഡറൽ തത്വങ്ങളുടെ ലംഘനം, ജുഡീഷ്യറിക്കെതിരായ കടന്നാക്രമണം തുടങ്ങിയ വിഷയങ്ങളിലും സിപിഐ(എം) ചർച്ച ആവശ്യപ്പെട്ടു. വിലക്കയറ്റം, തൊഴിലില്ലായ്മ തുടങ്ങിയവ പ്രത്യേകമായി ചർച്ച ചെയ്യണമെന്ന ആവശ്യവും ഉന്നയിച്ചു.

പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിന് ഇന്ന് രാവിലെയാണ് തുടക്കമായത്. 29 വരെയാണ് സമ്മേളനം. രണ്ടു ധനബില്ലടക്കം 25 ബിൽ പരിഗണിക്കുമെന്ന് സർക്കാർ അറിയിച്ചിട്ടുണ്ട്. ജൈവവൈവിധ്യ ഭേദഗതി ബിൽ, വന്യജീവി സംരക്ഷണ ഭേദഗതി ബിൽ, ഊർജ സംരക്ഷണ ഭേദഗതി ബിൽ, ഒന്നിലേറെ സംസ്ഥാനങ്ങളിലായി പ്രവർത്തിക്കുന്ന സഹകരണസ്ഥാപനങ്ങളെ നിയന്ത്രിച്ചുള്ള ബിൽ, വനസംരക്ഷണ ഭേദഗതി ബിൽ എന്നിവ അതില്‍ ഉൾപ്പെടും.

 

Eng­lish Sam­mury: a Pri­vate Bill in par­lia­ment-win­ter-ses­sion on appoint­ment of Gov­er­nor issue

TOP NEWS

December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 21, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.