23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 10, 2024
November 25, 2024
November 19, 2024
November 19, 2024
November 9, 2024
October 18, 2024
October 7, 2024
October 4, 2024
September 28, 2024
September 26, 2024

പൊതുമേഖല ബാങ്കുകളുടെ സ്വകാര്യവത്കരണം: ബില്‍ അവതരിപ്പിക്കാന്‍ കേന്ദ്രം

Janayugom Webdesk
June 28, 2022 12:25 pm

ബാങ്കുകളെ പൂര്‍ണമായും സ്വകാര്യവത്കരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍. ഇതിനായി വരുന്ന പാര്‍ലമെന്റ് മണ്‍സൂണ്‍ സെഷനില്‍ ബില്‍ അവതരിപ്പിക്കാന്‍ കേന്ദ്രം തീരുമാനിച്ചിരിക്കുന്നത്. കേന്ദ്ര ബാങ്കുകളെ ഒന്നാകെ സ്വകാര്യവല്‍ക്കരിക്കാനാണ് നീക്കം. ഇതിനായി നിലവിലുള്ള നിയമത്തില്‍ ഭേദഗതി കൊണ്ടുവരും. സ്വകാര്യവത്കരിക്കപ്പെട്ട ബാങ്കുകളില്‍ നിന്ന് പൂര്‍ണമായി പിന്‍മാറുക എന്നതാണ് ഭേദഗതിയില്‍ ഉള്‍പ്പെടുത്താന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്ന പ്രധാന കാര്യം. നൂറ് ശതമാനം ഓഹരികളും ഇതോടെ സ്വകാര്യ കമ്പനിയുടേതായി മാറും. സര്‍ക്കാരിന് ഇത്തരം ബാങ്കുകളില്‍ യാതൊരു ഉത്തരവാദിത്തവുമുണ്ടായിരിക്കുന്നതല്ല.

ബാങ്കിംഗ് കമ്പനിീസ് ആക്ട് 1970 പ്രകാരം കേന്ദ്ര സര്‍ക്കാര്‍ പൊതുമേഖലാ ബാങ്കുകളില്‍ 51 ശതമാനം ഓഹരികള്‍ കൈവശം വെക്കണമെന്നാണ് നിഷ്‌കര്‍ഷിക്കുന്നത്. ഇതാണ് ഇപ്പോള്‍ മാറ്റാന്‍ ഒരുങ്ങുന്നത്. സ്വകാര്യവല്‍ക്കിക്കുമ്പോള്‍ 26 ശതമാനം ഓഹരികള്‍ കൈവശം വെക്കാമെന്നായിരുന്നു നേരത്തെ കേന്ദ്രം തീരുമാനിച്ചത്. അതാണ് ഇപ്പോള്‍ വീണ്ടും മാറിയത്. കൂടുതല്‍ ഓഹരികള്‍ കൈമാറി ബാങ്കുകള്‍ ഇടയില്‍ നില്‍ക്കുന്ന രീതി പൂര്‍ണമായും അവസാനിപ്പിക്കാനാണ് നീക്കം. ഈ പാര്‍ലമെന്റ് സമ്മേളനത്തില്‍ തന്നെ ഈ ബില്‍ കൊണ്ടുവരുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കുമെന്നും ഇവര്‍ പറയുന്നു. ഇപ്പോഴുള്ള മാറ്റങ്ങള്‍ പുതിയ സംരംഭകരുമായി നടത്തിയ ചര്‍ച്ചകള്‍ പ്രകാരമാണ്.

ഐഡിബിഐ ബാങ്കിന്റെ ഓഹരികളുടെ വില്‍പ്പന നടക്കുന്ന സമയത്താണ് ചര്‍ച്ചകള്‍ നടന്നത്. ധനകാര്യ മന്ത്രാലയം റിസര്‍വ് ബാങ്കുമായി ചര്‍ച്ചകളും ഒരുവശത്ത് നടത്തുന്നുണ്ട്. സ്വകാര്യവത്കരിക്കുമ്പോഴുള്ള ഉടമസ്ഥാവകാശവും, ഓഹരി നിയന്ത്രണവും സംബന്ധിച്ച കാര്യങ്ങളാണ് ചര്‍ച്ച ചെയ്യുന്നത്. പ്രമോട്ടര്‍മാര്‍ക്ക് പരമാവധി 26 ശതമാനം ഓഹരികള്‍ വരെ സ്വകാര്യ ബാങ്കുകളില്‍ കൈവശം വെക്കാന്‍ സാധിക്കും. അതേസമയം പാര്‍ലമെന്റ് വര്‍ഷകാല സെഷന്റെ തിയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ബാങ്കിംഗ് നിയമ ഭേദഗതി ബില്‍ ഇക്കഴിഞ്ഞ ശൈത്യകാല സമ്മേളനത്തില്‍ സര്‍ക്കാര്‍ ഉള്‍പ്പെടുത്തിയിരുന്നു.

പക്ഷേ ബില്‍ അവതരിപ്പിക്കാന്‍ സാധിച്ചില്ല.ഏറ്റെടുക്കല്‍ നടപടികള്‍ വേഗത്തിലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിക്ഷേപകര്‍ അടക്കം പറഞ്ഞ നിര്‍ദേശങ്ങള്‍ സ്വീകരിക്കുമെന്നാണ് സൂചന. തടസ്സങ്ങള്‍ പരമാവധി കുറയ്ക്കാനാണ് നീക്കം. നേരത്തെ കേന്ദ്ര ബജറ്റില്‍ രണ്ട് പൊതുമേഖല ബാങ്കുകളും ഒരു ഇന്‍ഷുറന്‍സ് കമ്പനിയും സ്വകാര്യവത്കരിക്കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ പഞ്ഞു. നിയമഭേദഗതി ബജറ്റ് സെഷനില്‍ കൊണ്ടുവരുമെന്നും പറഞ്ഞിരുന്നു. ഐഡിബി ബാങ്കിന്റെ സ്വകാര്യവത്കരണ നടപടികള്‍ പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. അതേസമയം ഏതൊക്കെ ബാങ്കുകളാണ് സ്വകാര്യവത്കരിക്കേണ്ടതെന്ന് സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ല.

Eng­lish Sum­ma­ry: Pri­va­ti­za­tion of Pub­lic Sec­tor Banks: Cen­ter to intro­duce Bill

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.