17 November 2024, Sunday
KSFE Galaxy Chits Banner 2

സ്വകാര്യവൽക്കരണം ദളിത് സമൂഹത്തെ ദുരിതത്തിലാഴ്‌ത്തും: ചിറ്റയം ഗോപകുമാർ

Janayugom Webdesk
കൊല്ലം
April 14, 2022 8:29 pm

സ്വകാര്യവൽക്കരണം ഇന്ത്യയിലെ ദളിതരുടെ ജീവിതത്തെ ദുരിത പൂർണ്ണമാക്കുമെന്ന് നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അഭിപ്രായപ്പെട്ടു. ഡോ. ബി ആർ അംബേദ്കർ ജയന്തിയോടനുബന്ധിച്ച് അഖിലേന്ത്യാ അവകാശ മുന്നേറ്റ സമിതി യുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച അവകാശപ്രഖ്യാപന കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അംബേദ്കറും ഇന്ത്യൻ ഭരണഘടനയും എന്ന വിഷയത്തിൽ സിപിഐ ജില്ലാ സെക്രട്ടറി മുല്ലക്കര രത്നാകരൻ മുഖ്യപ്രഭാഷണം നടത്തി. അഡ്വ. ജി ലാലു അദ്ധ്യക്ഷത വഹിച്ച കൺവെൻഷനിൽ വി വിനിൽ സ്വാഗതം പറഞ്ഞു. അഡ്വ. ആർ വിജയകുമാർ, എ മുസ്തഫ, ജി സരസ്വതി, കെ എൻ വാസവൻ, എൻ രവീന്ദ്രൻ, എം ശിവപ്രസാദ്, പ്രിജി ശശിധരൻ എന്നിവർ സംസാരിച്ചു. ദിനേശ്ബാബു നന്ദി അറിയിച്ചു.

TOP NEWS

November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 16, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.