മഴയുണ്ട്, കുളിരുണ്ട്
കുളിരിൻ തണുപ്പുണ്ട്
തണുപ്പിൽ പുണരാൻ കൈകളില്ല
പുതയ്ക്കാൻ പുതപ്പുണ്ട്, ചൂടിൻ സുഖമുണ്ട്
ചുടുനിശ്വാസങ്ങൾ കൂട്ടിനില്ല.
ആലിംഗനത്തിലമരാൻ കൊതിക്കും നിമിഷമേ
നിന്നെയാശ്ലേഷിക്കാൻ ഒന്നോമനിക്കാന്‍
ഹൃദയത്തുടിപ്പോടെ ചേർത്തുനിർത്താൻ
കവിളത്തധരത്താൽ മുദ്ര ചാർത്താൻ
മിടിക്കുമീനെഞ്ചിലെ കുറുകുന്നപ്രാവിനെ
മെല്ലേത്തലോടാനും, ചെവിചേർത്തിടാനും
കാത്തിരിപ്പിന്റയീ,തീരാത്ത നിമിഷങ്ങൾ
പ്രാണനെടുത്തു വലച്ചിടുന്നൂ
തീരാത്ത കൊതിയോടെ, പകയോടെ, ഭ്രാന്തോടെ
പ്രണയിച്ചുപോകുന്നു പ്രാണനെപ്പോൽ
ഇല്ല,സാഫല്യമില്ലയീജൻമത്തിലെന്നെൻമനം പുലമ്പിയിട്ടും
വീണ്ടും കാത്തീടുന്നു, കാത്തുകാത്തീടുന്നൂ
കാതോർത്തിടുന്നൂ നിൻകാലൊച്ചക്കായ്
എന്നെ പുണരണം, എന്നിലലിയണം
എന്നു ചൊല്ലീടുന്നു ഭ്രാന്തമായ് ഞാൻ
വന്നീടുമെല്ലെ നീ, എൻപ്രിയനാകൂ നീ
കാത്തിടാം ഞാനെൻറ പ്രാണനെപ്പോൽ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.