8 September 2024, Sunday
KSFE Galaxy Chits Banner 2

Related news

September 4, 2024
June 29, 2024
May 22, 2024
May 21, 2024
March 2, 2024
January 28, 2024
January 26, 2024
January 25, 2024
January 25, 2024
January 25, 2024

ഗവര്‍ണര്‍ക്ക് പിന്തുണയുമായി ബിജെപി അനുകൂല വിരമിച്ച വൈസ് ചാന്‍സലര്‍മാര്‍

Janayugom Webdesk
തിരുവനന്തപുരം
December 17, 2023 3:23 pm

സംസ്ഥാനത്തെ വിവിധ സര്‍വകലാശാലകളിലേക്ക് സംഘ് പരിവാറുകാരെ നോമിനേറ്റ് ചെയ്ത കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ പ്രതിഷേധം ശക്തമായിരിക്കെ ഗവര്‍ണര്‍ക്ക് പിന്തുണയുമായി ബിജെപി അനുകൂല വിരമിച്ച വൈസ് ചാന്‍സലര്‍മാര്‍. കേരള സര്‍വകലാശാല മുന്‍ വിസി ഡോ എ ജയകൃഷ്ണന്‍, കാലിക്കറ്റ് സര്‍വകലാശാല മുന്‍ വിസി ഡോ. അബ്ദുള്‍സലാം,കേന്ദ്ര സര്‍വകലാശാല മുന്‍ വിസി ഡോ. ഗോപകുമാര്‍, ഉന്നത വിദ്യാഭ്യാസകൗണ്‍സില്‍ മുന്‍ വൈസ് ചെയര്‍മാന്‍ ടി പി ശ്രീനിവാസന്‍ തുടങ്ങിയവരാണ് ഗവര്‍ണര്‍ക്ക് പിന്തുണയുമായി രംഗത്ത് വന്നത്.

തിരുവനന്തപുരം പ്രസ് ക്ലബില്‍ സംഘടിപ്പിച്ച ഒരു കോണ്‍ക്ലേവിലാണ് ഇവര്‍ ഗവര്‍ണര്‍ക്ക് പിന്തുണ അറിയിച്ചത്. കേരളത്തിലെ സര്‍വകലാശാലകളുടെ സ്വയം ഭരണാവകാശം കടലാസിലൊതുങ്ങിയെന്ന് പ്രസ്തുത കോണ്‍ക്ലേവ് പ്രമേയം അവതരിപ്പിച്ചു. അതേസമയം കോണ്‍ക്ലേവിന് പിന്നില്‍ സംഘപരിവാര്‍ അനുകൂല സംഘടനകളാണെന്ന് ആരോപണവമുണ്ട്. കാലിക്കറ്റ് സര്‍വകലാശാലയില്‍ താന്‍ വി.സിയായിരുന്നപ്പോള്‍ അനുഭവിച്ച കാര്യങ്ങളാണ് ഇപ്പോള്‍ ഗവര്‍ണര്‍ അനുഭവിക്കുന്നതെന്ന് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി മുന്‍ വി.സി ഡോ. അബ്ദുല്‍ സലാം പറഞ്ഞു.

മുസ്‌ലിം ലീഗിന്റെ നോമിനേഷനില്‍ വി.സിയായ അബ്ദുല്‍ സലാം പിന്നീട് ബിജെപിയില്‍ ല്‍ ചേരുകയും കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ തിരൂരില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുകയും ചെയ്തിരുന്നു.കേരളത്തിലെ ഉന്നത വിദ്യാഭ്യാസത്തിനുള്ള ഒരു കര്‍മ്മ പദ്ധതി വര്‍ഷങ്ങള്‍ക്ക് മുമ്പ് താന്‍ തയ്യാറാക്കി നല്‍കിയിരുന്നു എന്നും എന്നാല്‍ ആ പദ്ധതി പൂര്‍ണമായും നടപ്പിലായില്ലെന്നും പരിപാടി ഉദ്ഘാടനം ചെയ്ത ടിപി ശ്രീനിവാസന്‍ പറഞ്ഞു. രാഷ്ട്രീയ സ്വാധീനമുള്ള സെനറ്റും സിന്റിക്കേറ്റുമാണ് സര്‍വകലാശാലകള്‍ ഭരിക്കുന്നതെന്ന് ഡല്‍ഹി യൂണിവേഴ്‌സിറ്റി ഗാന്ധിഭവന്‍ മുന്‍ ക്യാമ്പസ് ഡയറക്ടര്‍ ഡോ. എന്‍. രാധാകൃഷ്ണന്‍ നായര്‍ പരിപാടിയില്‍ പങ്കെടുത്ത് കൊണ്ട് പറഞ്ഞു.

വിവിധ സര്‍വകലാശാലകളില്‍ വൈസ് ചാന്‍സില്‍ പോസ്റ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നത് രാഷ്ട്രീയ ഇടപെടലുകള്‍ക്ക് കൂടുതല്‍ അവസരങ്ങളൊരുക്കുമെന്ന് കേരള യൂണിവേഴ്‌സിറ്റി മുന്‍ വി.സി ഡോ. ജയകൃഷ്ണന്‍ ചൂണ്ടിക്കാട്ടി. ക്യാമ്പസ് രാഷ്ട്രീയം ഒരു വലിയ റിസര്‍വോയര്‍ ആണെന്നും കുറച്ച് ആളുകള്‍ക്ക് മാത്രമേ അതിന് മുകളിലേക്ക് എത്താനാകുന്നുള്ളൂ എന്നും കേരള കേന്ദ്ര സര്‍വകലാശാല മുന്‍ വിസി ഡോ ജി ഗോപകുമാര്‍ കോണ്‍ക്ലേവില്‍ പറഞ്ഞു.

Eng­lish Summary:
Pro-BJP Retired Vice Chan­cel­lors Sup­port Governor

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.