27 April 2024, Saturday

Related news

April 25, 2024
March 2, 2024
January 29, 2024
January 28, 2024
January 26, 2024
January 25, 2024
January 25, 2024
January 25, 2024
December 21, 2023
December 20, 2023

ചെന്നിത്തലയുടെ സംഘ് പ്രേമം : ഗവര്‍ണറേക്കാള്‍ കൂടുതല്‍ എതിര്‍ക്കപ്പെടേണ്ടത് സംസ്ഥാനസര്‍ക്കാരിനെയെന്ന്

Janayugom Webdesk
തിരുവനന്തപുരം
December 19, 2023 3:08 pm

ഗവര്‍ണറേക്കാള്‍ കൂടുതല്‍ എതിര്‍ക്കപ്പെടേണ്ടത് സംസ്ഥാന സര്‍ക്കാറിനെയാണെന്ന് മുന്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. എല്‍ഡിഎഫിനെ വിശ്വസിച്ച് ഗവര്‍ണര്‍ക്കെതിരായ സമരത്തില്‍ കോണ്‍ഗ്രസ് പങ്കുചേരില്ലെന്നും ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം അഭിപ്രായപ്പെട്ടു.

ജനാധിപത്യത്തില്‍ കേട്ടുകേള്‍വിയില്ലാത്ത കാര്യമാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.ജനാധിപത്യത്തില്‍ കേട്ടുകേള്‍വിയില്ലാത്ത കാര്യമാണ് കേരളത്തില്‍ ഇപ്പോള്‍ നടക്കുന്നത്. പൗരത്വഭേതഗതി നിയമവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുണ്ടായപ്പോള്‍ ഗവര്‍ണറെ പിന്‍വലിക്കണമെന്ന് നിയമസഭയില്‍ ആവശ്യപ്പെട്ട ആളാണ് ഞാന്‍. അന്ന് ഏറ്റവും ശക്തമായ ഗവര്‍ണറെ പിന്തുണച്ചത് മുഖ്യമന്ത്രിയായിരുന്നു.

ഗവര്‍ണറെ പിന്‍വലിക്കണമെന്ന എന്റെ പ്രമേയത്തെ തള്ളിക്കളയാന്‍ വേണ്ടി വലിയ കഠിനാധ്വാനം ചെയ്ത ആളാണ്. ഇവിടെ എതിര്‍ക്കപ്പെടേണ്ടത് ഗവണ്‍മെന്റാണ്. ഗവര്‍ണറുടെ നയങ്ങളെ ഞങ്ങള്‍ എതിര്‍ക്കുന്നുണ്ട്. പക്ഷെ അതിനേക്കാള്‍ കൂടുതല്‍ എതിര്‍ക്കപ്പെടേണ്ടത് ഗവണ്‍മെന്റാണ്. കാവിവത്കരണത്തെ എതിര്‍ക്കുമ്പോള്‍ ചുവപ്പുവത്കരണം അടിച്ചേല്‍പ്പിക്കാനാണ് ശ്രമിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു

Eng­lish Summary:
Chen­nitha­la’s Sangh love: The state gov­ern­ment should be opposed more than the governor

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.