ലോകം നേരിടുന്ന ഏറ്റവും വലിയ ആശങ്ക ഇപ്പോൾ കോവിഡ് അല്ലെന്നും ദാരിദ്ര്യം, സാമൂഹിക അസമത്വം, തൊഴിലില്ലായ്മ എന്നിവയാണെന്നും പഠനം. കോവിഡിനെക്കാൾ ഈ വിഷയങ്ങളെയാണ് ലോകം കൂടുതൽ ഭീതിയോടെ കാണുന്നതെന്ന് 2021 ഒക്ടോബറിൽ നടത്തിയ സർവേ പറയുന്നു. 18 മാസത്തിനിടെ ഇതാദ്യമായാണ് കൊറോണ വൈറസ് ലോകത്തെ ആശങ്കകളുടെ ഒന്നാം സ്ഥാനത്ത് നിന്ന് പുറത്താകുന്നത്.
വിപണി ഗവേഷണ സ്ഥാപനമായ ഗ്ലോബൽ മാർക്കറ്റ് റിസർച്ച് ആന്റ് പബ്ലിക് ഒപീനിയൻ സ്പെഷ്യലിസ്റ്റ് (ഇപ്സോസ് ) 28 രാജ്യങ്ങളിൽ നടത്തിയ പൊതുജനാഭിപ്രായ സർവേയിലാണ് ഈ കണ്ടെത്തൽ. കഴിഞ്ഞ 10 വർഷത്തെ ഡാറ്റ പരിശോധിച്ചാണ് വിശകലനം. കൊറോണ വൈറസ് ഈ മാസം മൂന്നാം സ്ഥാനത്തേക്ക് താഴ്ന്നുവെന്നും അതിന്റെ ആഗോള ശരാശരി സ്കോറിൽ ഏഴ് പോയിന്റ് ഇടിവുണ്ടായെന്നും പഠനം പറയുന്നു. ദാരിദ്ര്യവും സാമൂഹിക അസമത്വവുമാണ് ഇപ്പോൾ ലോകത്തെ പ്രധാന ആശങ്കകൾ. എല്ലാ രാജ്യങ്ങളിലും സർവേയിൽ പങ്കെടുത്ത 33 ശതമാനം പേർ ഇതേ അഭിപ്രായക്കാരാണ്. 2020 ഫെബ്രുവരിക്ക് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്.
ഏറ്റവും വലിയ രണ്ടാമത്തെ ആശങ്ക തൊഴിലില്ലായ്മയാണ്. ശരാശരി 30ശതമാനം ആളുകൾ ഈ അഭിപ്രായം പങ്കുവയ്ക്കുന്നു. മൂന്നാം സ്ഥാനത്തുള്ള കൊറോണ വൈറസിന് പിന്നിൽ സാമ്പത്തികവും രാഷ്ട്രീയവുമായ അഴിമതിയും കുറ്റകൃത്യങ്ങളും അക്രമവും നാലാമത്തെയും അഞ്ചാമത്തെയും പ്രധാന ആശങ്കകളായി നിൽക്കുന്നു. കാനഡ, ജർമ്മനി, ഓസ്ട്രേലിയ എന്നിവിടങ്ങളിലെ ആളുകളാണ് കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് ഏറ്റവും കൂടുതൽ ആശങ്കപ്പെടുന്നത്.
ദാരിദ്ര്യത്തെക്കുറിച്ചും സാമൂഹിക അസമത്വത്തെക്കുറിച്ചും ഏറ്റവും കൂടുതൽ ആശങ്കാകുലരായ രാജ്യങ്ങൾ ഹംഗറിയും റഷ്യയുമാണ്. തൊട്ടുപിന്നാലെ കൊളംബിയയും ബ്രസീലും.
ദക്ഷിണാഫ്രിക്കയിൽ, മൂന്നിൽ രണ്ട് ആളുകളും (67ശതമാനം ) തൊഴിലില്ലായ്മ ഒരു പ്രധാന ആശങ്കയാണെന്ന് പറയുന്നു. സ്പെയിൻ, ഇറ്റലി, കൊളംബിയ എന്നിവിടങ്ങളിലെ സർവേയിൽ പങ്കെടുത്തവരിൽ പകുതിയിലധികം പേരും ഇത് സമ്മതിക്കുന്നു. കോവിഡിനെ കുറിച്ച് ഏറ്റവും കൂടുതൽ ആശങ്കപ്പെടുന്ന രാജ്യം മലേഷ്യയാണ്. സർവേയിൽ പങ്കെടുത്തവരിൽ 64 ശതമാനം പേർക്കും കോവിഡ് തന്നെയാണ് പ്രധാന ആശങ്ക.
മെക്സിക്കോ, ജർമ്മനി, പെറു, ബ്രസീൽ എന്നീ രാജ്യങ്ങളിൽ കോവിഡ് മഹാമാരിയെ ഒരു പ്രധാന ആശങ്കയായി കണക്കാക്കുന്നവരുടെ അനുപാതത്തിൽ വളരെ താഴെയാണ് . കാനഡ, ഇസ്രായേൽ, മലേഷ്യ, ദക്ഷിണാഫ്രിക്ക, തുർക്കി, അമേരിക്ക എന്നിവിടങ്ങളിലെ 18–74 പ്രായമുള്ള 20, 000-ലധികം മുതിർന്നവരുമായും മറ്റ് 21 രാജ്യങ്ങളിലെ 16–74 പേരുമായും ഓൺലൈനായാണ് സർവേ നടത്തിയത്.
English Summary : problems more than what is facing other than covid pandemic
You may also like this video :
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.