19 December 2024, Thursday
KSFE Galaxy Chits Banner 2

മലബാര്‍ സിമന്റ്സ് ജീവനക്കാരുടെ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടണം: കാനം രാജേന്ദ്രന്‍

Janayugom Webdesk
പാലക്കാട്
July 29, 2022 3:58 pm

മലബാർ സിമൻസിനെ സംരക്ഷിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും, ജീവനക്കാരുടെ സേവന വേതന വ്യവസ്ഥകള്‍ ഏകീകരിക്കണമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ആവശ്യപ്പെട്ടു. മലബാർ സിമൻസ് വർക്കേഴ്സ് യൂണിയൻ (എഐടിയുസി) വാർഷിക ജനറൽബോഡി യോഗം സിപിഐ ജില്ലാ കമ്മിറ്റി ഓഫീസിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കാനം. മലബാര്‍ സിമന്‍സ് ഏറെ നാളുകളായി നാഥനില്ലാ കളരിയാണെന്നും എംഡിയെ നിയമിച്ച് പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നും കാനം രാജേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. മലബാർ സിമൻസിലെ തൊഴിലാളികളുടെ എണ്ണം അനുദിനം കുറഞ്ഞു വരുന്ന സാഹചര്യത്തിൽ അവരുടെ തൊഴിൽ സംരക്ഷണം ഉറപ്പുവരുത്തുന്നതിന് സംസ്ഥാന സർക്കാർ ശ്രമിക്കണമെന്നും എന്നും മലബാർ സിമൻറ് സംരക്ഷിക്കണമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ആവശ്യപ്പെട്ടു. കോവിഡ് ദുരിതകാലത്ത് ആരംഭിച്ച മലബാർ സിമൻസിലെ പ്രതിസന്ധി ഇപ്പോഴും തുടരുകയാണ് ഉത്പാദനം നിലച്ചത് മൂലം തൊഴിലാളികൾ പ്രതിസന്ധിയിലാണെന്നും പിരിഞ്ഞുപോകുന്ന തൊഴിലാളികൾക്ക് പകരം മറ്റ് തൊഴിലാളികളെ നിശ്ചയിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. വർക്കിംഗ് പ്രസിഡണ്ട് വിജയൻ കുനിശ്ശേരി അധ്യക്ഷത വഹിച്ച യോഗത്തിൽ എഐടിയുസി സംസ്ഥാന സെക്രട്ടറി കെ മല്ലിക, ടി സിദ്ധാർത്ഥൻ, എം ഹരിദാസ്, എൻ ജി മുരളീധരൻ നായർ, ടിവി വിജയൻ, തുടങ്ങിയവർ സംസാരിച്ചു. ജോയിന്റ് സെക്രട്ടറിമാരായ ടി എസ് സതീഷ് കുമാർ സ്വാഗതവും മണികണ്ഠന്‍ എസ് നന്ദിയും പറഞ്ഞു. 

Eng­lish Sum­ma­ry: Prob­lems of Mal­abar Cements employ­ees should be resolved: Kanam Rajendran

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.