18 May 2024, Saturday

Related news

May 17, 2024
May 16, 2024
May 14, 2024
May 13, 2024
May 12, 2024
May 12, 2024
May 11, 2024
May 11, 2024
May 11, 2024
May 10, 2024

പ്രശ്നങ്ങള്‍ ഇനിയും പരിഹരിക്കേണ്ടതുണ്ട്: അഭിനയിക്കുന്നത് അവസാനിപ്പിക്കൂവെന്ന് ബിജെപിയോട് ദേശീയ സെക്രട്ടറി

Janayugom Webdesk
കൊൽക്കത്ത
May 23, 2022 7:07 pm

ബിജെപിക്കുള്ളില്‍ പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്ന് സമ്മതിച്ച് ദേശീയ സെക്രട്ടറി അനുപം ഹസ്ര. പാര്‍ട്ടിക്കുള്ളില്‍ ആത്മപരിശോധന ആവശ്യമാണെന്നും ഹസ്ര പറയുന്നു. ബിജെപി നേതാവായ അര്‍ജുന്‍ ത്രിണമൂലിലേക്ക് മടങ്ങിയതിനെത്തുടര്‍ന്നായിരുന്നു മുതിര്‍ന്ന ബിജെപി നേതാവിന്റെ പ്രസ്താവന.
‘എല്ലാം ശരിയാണ്’ എന്ന് അഭിനയിക്കുകയാണ് ബിജെപി നേതാക്കള്‍. കാവിക്കൊടിക്ക് കീഴെ നിരവധി പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഇത് പരിഹരിക്കപ്പെടണമെന്നും ആത്മപരിശോധന നടത്തണമെന്നും ഹസ്ര ആവശ്യപ്പെട്ടു. ത്രിണമൂല്‍ വിട്ട് ബിജെപിയില്‍ ചേര്‍ന്ന നേതാവാണ് അര്‍ജുന്‍ സിങ്. ബിജെപിയില്‍ നിന്ന് രാജിവച്ച് വീണ്ടും ത്രിണമൂലിലേക്ക് പോയ അര്‍ജുന്‍ സിങ്ങിന്റെ നടപടിയാണ് ബിജെപി സെക്രട്ടറിയെ ചൊടിപ്പിച്ചത്. ബിജെപി വിട്ട് ആരെങ്കിലും പുറത്തുപോയാല്‍ പാര്‍ട്ടിയ്ക്ക് ഒന്നും സംഭവിക്കുന്നില്ലെന്ന വാദം ഉപേക്ഷിക്കണം. അത്തരം കൊഴിഞ്ഞുപോക്കിനെ നാം അതിന്റെ രീതിയില്‍ അംഗീകരിക്കേണ്ടതുണ്ട്. എന്തുകൊണ്ടാണ് ഇത്തരം കൊഴിഞ്ഞുപോക്കുണ്ടാകുന്നതെന്ന് അന്വേഷിക്കേണ്ടതുണ്ട്. യാഥാര്‍ത്ഥ്യത്തെ നാം അംഗീകരിക്കേണ്ടതുണ്ട്. കൊഴിഞ്ഞുപോക്കുകളെ നിസ്സാരമായി കാണുന്നതുകൊണ്ട് ഒരു കാര്യവുമില്ല. അതേസമയം ഹസാരെയുടെ പ്രസ്താവനയ്ക്കെതിരെ സംസ്ഥാന ഘടകം പ്രതികരിച്ചിട്ടില്ല.
മുൻ കേന്ദ്രമന്ത്രി ബാബുൽ സുപ്രിയോ, ദേശീയ വൈസ് പ്രസിഡന്റ് മുകുൾ റോയ് ഉൾപ്പെടെ അഞ്ച് നിയമസഭാ സാമാജികരും തൃണമൂലിലേക്ക് മാറിയത് ബിജെപിയ്ക്ക് വന്‍ ക്ഷീണമാണുണ്ടാക്കിയത്. ‘സ്വഗൃഹത്തിലേക്ക് മടങ്ങുന്നു‘വെന്നാണ് ത്രിണമൂലിലേക്കുള്ള തിരിച്ചുപോക്കിനെ അര്‍ജുന്‍ സിങ് വിശേഷിപ്പിച്ചത്. ബിജെപിയിൽ ചേർന്ന റജിബ് ബാനർജി, സബ്യസാചി ദത്ത തുടങ്ങിയ മുതിർന്ന തൃണമൂൽ നേതാക്കളും മമത ബാനർജിയുടെ നേതൃത്വത്തിലുള്ള പാർട്ടിയിലേക്ക് മടങ്ങിയിരുന്നു.

Eng­lish Sum­ma­ry: Prob­lems still need to be solved: Nation­al Sec­re­tary to BJP urges him to stop acting

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.