17 November 2024, Sunday
KSFE Galaxy Chits Banner 2

Related news

October 9, 2024
September 24, 2024
September 24, 2024
September 15, 2024
September 15, 2024
September 14, 2024
September 14, 2024
September 14, 2024
September 13, 2024
September 12, 2024

ഘോഷയാത്ര, ഭാരത് ജോഡോ യാത്ര, നിയമ സഭാ സമ്മേളനം; തിരുവനന്തപുരത്ത് ഗതാഗത നിയന്ത്രണം

Janayugom Webdesk
തിരുവനന്തപുരം
September 11, 2022 9:14 am

ഓണാഘോഷ സമാപന ഘോഷയാത്ര, രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര, നിയമ സഭാ സമ്മേളനം എന്നിവയോടനുബന്ധിച്ച് നഗരത്തിൽ രണ്ടു ദിവസം ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി സിറ്റി പൊലീസ് കമ്മിഷണര്‍ ജി സ്പർജൻ കുമാർ അറിയിച്ചു.
ഭാരത് ജോഡോ യാത്രയുമായി ബന്ധപ്പെട്ട് സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ഇന്ന് വൈകിട്ട് നാലു മണി മുതല്‍ എട്ട് വരെ പ്രാവച്ചമ്പലം മുതല്‍ കേശവദാസപുരം വരെയുള്ള റോഡിലും‍ നാളെ രാവിലെ ആറു മണി മുതല്‍ വൈകിട്ട് എട്ട് മണി വരെ നേമം മുതല്‍ കഴക്കുട്ടം വരെയുള്ള റോഡിലും‍, നാളെ നടക്കുന്ന നിയമസഭാ സമ്മേനത്തോടനുബന്ധിച്ച് നഗരത്തിലും ഗതാഗത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈ ദിവസങ്ങളില്‍ നഗരത്തിലെ പ്രധാന റോഡുകളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ അനുവദിക്കില്ല.
ഘോഷയാത്രയോടനുബന്ധിച്ച് 12ന് ഉച്ചയ്ക്ക് രണ്ടു മണി മുതൽ രാത്രി 10 മണി വരെ ഗതാഗത ക്രമീകരണം ഉണ്ടായിരിക്കും. ഘോഷയാത്ര കടന്നുപോകുന്ന കവടിയാർ‑വെള്ളയമ്പലം – മ്യൂസിയം –ആർ ആർ ലാമ്പ് – പാളയം – സ്പെൻസർ – സ്റ്റാച്യു – ആയുർവേദ കോളജ്– ഓവർ ബ്രിഡ്ജ്– പഴവങ്ങാടി – കിഴക്കേകോട്ട –വെട്ടിമുറിച്ച കോട്ട – മിത്രാനന്തപുരം – പടിഞ്ഞാറേക്കോട്ട – ഈഞ്ചയ്ക്കൽ – വരെയുള്ള റോഡിൽ പാർക്കിഗ് അനുവദിക്കില്ല.
എംസി റോഡിൽ നിന്നം തമ്പാനൂർ/ കിഴക്കേകോട്ട ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ മണ്ണന്തല നിന്നും തിരിഞ്ഞ് കുടപ്പനക്കുന്ന് – പേരൂർക്കട – പൈപ്പിൻമൂട് — ശാസ്തമംഗലം – ഇടപ്പഴിഞ്ഞി – ജഗതി – തൈക്കാട് വഴി പോകണം. ദേശീയപാതയിൽ നിന്നും വരുന്ന വാഹനങ്ങൾ ഉള്ളൂർ – മെഡിക്കൽ കോളേജ് – കണ്ണമ്മൂല – പാറ്റൂർ – ജനറൽഹോസ്പിറ്റൽ – ആശാൻ സ്ക്വയർ – അണ്ടർപാസ്സ് – ബേക്കറി – പനവിള വഴി പോകണം. നെടുമങ്ങാട് നിന്നും വരുന്ന വാഹനങ്ങൾ പേരൂർക്കട – പൈപ്പിൻമൂട് – ശാസ്തമംഗലം – ഇടപ്പഴിഞ്ഞി – എസ്എംസി – വഴുതക്കാട് – ആനി മസ്ക്രിൻ സ്ക്വയർ – പനവിള വഴി പോകണം. പേട്ട ഭാഗത്തു നിന്നും തമ്പാനൂര്‍ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ പാറ്റൂർ – ജനറൽഹോസ്പിറ്റൽ – ആശാൻ സ്ക്വയർ – അണ്ടർപാസ്സ് – ബേക്കറി – പനവിള വഴി പോകേണ്ടതാണ്. തിരുവല്ലം ഭാഗത്തു നിന്നും തമ്പാനൂര്‍ ഭാഗത്തേക്ക് വരുന്ന വാഹനങ്ങള്‍ അട്ടക്കുളങ്ങര – കിള്ളിപ്പാലം — ചൂരക്കാട്ടുപാളയം വഴി പോകേണ്ടതാണ്. തമ്പാനൂർ ഭാഗത്തുനിന്നും എം.സി റോഡ് വഴി പോകേണ്ട വാഹനങ്ങൾ അണ്ടർപാസ്സ് – ആശാൻസ്ക്വയർ – പി.എം.ജി — പ്ലാമൂട് – പട്ടം വഴി പോകേണ്ടതാണ്. തമ്പാനൂർ ഭാഗത്തുനിന്നും ഉള്ളൂര്‍ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ അണ്ടർപാസ്സ് – ആശാൻസ്ക്വയർ – പിഎംജി — പ്ലാമൂട് – പട്ടം- കേശവദാസപുരം വഴി പോകേണ്ടതാണ്. കിഴക്കേകോട്ട ഭാഗത്തു നിന്നും നെടുമങ്ങാടേയ്ക്ക് പോകേണ്ട വാഹനങ്ങൾ അട്ടക്കുളങ്ങര – കിള്ളിപ്പാലം — തമ്പാനൂര്‍ ഫ്ലൈഓവര്‍ — മേട്ടുക്കട — വഴുതക്കാട് — എസ്.എം.സി — ഇടപ്പഴിഞ്ഞി — ശാസ്തമംഗലം — പൈപ്പിൻമൂട് — പേരൂർക്കട വഴി പോകേണ്ടതാണ്. തമ്പാനൂര്‍ ഭാഗത്തു നിന്നും തിരുവല്ലം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ തമ്പാനൂര്‍ ഫ്ലൈഓവര്‍ — കിള്ളിപ്പാലം — അട്ടക്കുളങ്ങര – മണക്കാട് — അമ്പലത്തറ വഴി പോകേണ്ടതാണ്. കിഴക്കേകോട്ടയിൽ നിന്നും ചാക്ക ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ വാഴപ്പള്ളി — മിത്രാനന്ദപുരം — ഈഞ്ചക്കൽ – ചാക്ക വഴി പോകേണ്ടതാണ് കിഴക്കേകോട്ടയിൽ നിന്നും തമ്പാനൂർ , കരമന, പാപ്പനംകോട് ഭാഗത്തേക്ക് പോകേണ്ട് വാഹനങ്ങൾ അട്ടക്കുളങ്ങര – കിള്ളിപാലം വഴി പോകേണ്ടതാണ്.
കവടിയാർ – വെള്ളയമ്പലം – മ്യൂസിയം — പാളയം – സ്റ്റാച്യു – ആയുർവേദകോളേജ് – കിഴക്കേകോട്ട റോഡ്, ഓവർബ്രിഡ്ജ് – തമ്പാനൂർ – ചൂരക്കാട്ട് പാളയം – കിള്ളിപ്പാലം – അട്ടകുളങ്ങര റോഡ്, അട്ടക്കുളങ്ങര – വാഴപ്പള്ളി — മിത്രാനന്ദപുരം — ഈഞ്ചയ്ക്ക്ൽ റോഡ് എന്നവിടങ്ങളില്‍ പാര്‍ക്കിങ് അനുവദിക്കില്ല.
യൂണിവേഴ്സിറ്റി ഓഫീസ് കോമ്പൗണ്ട്, യൂണിവേഴ്സിറ്റി കോളജ് ഗ്രൗണ്ട്, സംസ്കൃത കോളജ് ഗ്രൗണ്ട് , വഴുതയ്ക്കാട് വിമൻസ് കോളജ് ഗ്രൗണ്ട്, കേരള വാട്ടര്‍ അതോറിറ്റി കോമ്പൗണ്ട്, സംഗീത കോളജ് ഗ്രൗണ്ട്, എല്‍എംഎസ് ഗ്രൗണ്ട്, സെന്റ് ജോസഫ് സ്കൂള്‍ ഗ്രൗണ്ട്, ഫോര്‍ട്ട് ഹൈസ്കൂള്‍ ഗ്രൗണ്ട്, സാൽവേഷൻ ആര്‍മി സ്കൂള്‍ ഗ്രൗണ്ട്, പേട്ട ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഗ്രൗണ്ട്, ഗവ. ബോയ്സ് ആന്റ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഗ്രൗണ്ട് ചാല, ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പേരൂര്‍ക്കട, ജിമ്മി ജോര്‍ജ് ഇൻഡോര്‍ സ്റ്റേഡിയം, അട്ടക്കുളങ്ങര സെന്റട്രൽ സ്കൂള്‍, എസ്എംവി സ്കൂള്‍ ഗ്രൗണ്ട്, ആര്‍ട്സ് കോളജ് ഗ്രൗണ്ട്, കുറവൻകോണം ഷാന്റൽസ് സ്കൂള്‍, കുറവൻകോണം സെന്റ് അന്റോണീസ് സ്കൂള്‍ എന്നിവിടങ്ങളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാം. 

Eng­lish Sum­ma­ry: Pro­ces­sion, Bharat Jodo Yatra, Leg­isla­tive Assem­bly; Traf­fic con­trol in Thiruvananthapuram

You may like this video also

TOP NEWS

November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 16, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.