ലുലുമാളില്‍ ഹനുമാന്‍ ചാലിസ ചൊല്ലി പ്രതിഷേധം നടത്തിയതിനു സമാനമായി മാളില്‍ മുസ്ലിംകള്‍ നമസ്‌കരിക്കുന്നതിനെതിരെ പ്രതിഷേധിച്ച് ഹനുമാന്‍ ചാലിസ ചൊല്ലി ബജ്റംഗ്ദള്‍. ഭോപ്പാലിലെ ഡിബി മാളിന്റെ ഒരു കോണില്‍ ചില ജീവനക്കാര്‍ നമസ്‌കരിക്കുന്നതിനെതിരെയാണ് ബജ്റംഗ്ദളിന്റെ പ്രതിഷേധം. സംഭവത്തിന്റെ വീഡിയോകളില്‍, ബജ്റംഗ്ദളുകാര്‍ ആദ്യം പോകുന്നത് ചില മുസ്ലിം ജീവനക്കാര്‍ പ്രാര്‍ത്ഥന നടത്തുന്ന സ്ഥലത്തേക്കാണ്. ‘ഇതെല്ലാം പതിവായി നടക്കുന്നു’ എന്ന വിവരം തങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ടെന്ന് പ്രതിഷേധ സംഘം പറയുന്നു. പിന്നീട് പ്രവര്‍ത്തകര്‍ മാളിന്റെ മധ്യഭാഗത്തുള്ള എസ്‌കലേറ്ററിന് സമീപം നിലത്തിരുന്ന് ‘ജയ് ശ്രീ റാം’ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തുകയും ഹനുമാന്‍ ചാലിസ ചൊല്ലുകയും ചെയ്ത് പ്രതിഷേധിച്ചു.
ലോക്കല്‍ പൊലീസ് മാളിലെത്തി പ്രശ്നം രമ്യമായി പരിഹരിച്ചതായി അഡീഷണല്‍ ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ രാജേഷ് ബദൗരിയ പറഞ്ഞു. മാള്‍ പരിസരത്ത് മതപരമായ പ്രവര്‍ത്തനങ്ങളൊന്നും അനുവദിക്കരുതെന്ന് മാള്‍ മാനേജ്മെന്റ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒരു കിലോമീറ്റര്‍ അകലെയുള്ള മസ്ജിദിലേക്ക് പോകുന്നത് വഴി ജോലി സമയം നഷ്ടമാകാതിരിക്കാനാണ് ജീവനക്കാര്‍ നമസ്‌കാരത്തിനായി കോര്‍ണര്‍ ഉപയോഗിച്ചതെന്നും പൊലീസ് പറഞ്ഞു.
English summary; Protest over Hanuman Chalisa at DB Mall followed by Lulumall
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.