7 May 2024, Tuesday

Related news

May 4, 2024
May 3, 2024
April 28, 2024
April 25, 2024
April 22, 2024
April 21, 2024
April 21, 2024
April 21, 2024
April 19, 2024
April 16, 2024

ലഖ്നൗ ലുലുമാളിൽ ഹനുമാൻ ചാലിസ ചൊല്ലിയ രണ്ട് പേർ അറസ്റ്റിൽ

Janayugom Webdesk
July 17, 2022 9:49 am

ഉത്തര്‍പ്രദേശിലെ ലഖ്നൗ ലുലുമാളിൽ ഹനുമാൻ ചാലിസ ചൊല്ലിയ സംഭവത്തിൽ രണ്ട് പേരെ യുപി പൊലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ചയാണ് ഒരുസംഘം ലുലുമാളിനുള്ളിലേക്ക് കടന്ന് ഹനുമാൻ ചാലിസ ചൊല്ലിയത്.

ഇതുമായി ബന്ധപ്പെട്ട് 15 പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. രണ്ട് പേർ മാളിലേക്ക് കടന്നുചെന്ന് തറയിലിരുന്ന് ഹനുമാൻ ചാലിസ ചൊല്ലുകയായിരുന്നു. ഇവരെ മാളിലെ സുരക്ഷ ഉദ്യോഗസ്ഥരാണ് പൊലീസിനെ ഏൽപ്പിച്ചത്. മാളിലേക്ക് കടക്കാൻ​ ശ്രമിച്ച മറ്റൊരു സംഘത്തെ കസ്റ്റഡിയിലെടുത്തതിന് ശേഷം പൊലീസ് വിട്ടയച്ചു.

ലുലുമാളിൽ നിസ്കരിച്ചവർക്കെതിരെ 153എ( രണ്ട് വിഭാഗങ്ങൾക്കിടയിൽ ശത്രുതയുണ്ടാക്കൽ) 295എ( മതവികാരം വ്രണപ്പെടുത്തൽ) തുടങ്ങിയ വകുപ്പുകൾ പ്രകാരം ​പൊലീസ് കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ഹനുമാൻ ചാലിസ ചൊല്ലിയവർക്കെതിരെയും​ കേസെടുത്തിരിക്കുന്നത്.

Eng­lish summary;Two arrest­ed for recit­ing Hanu­man Chal­isa in Luc­know Lulumal

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.