21 January 2026, Wednesday

Related news

July 6, 2025
October 10, 2024
April 9, 2024
June 26, 2023
June 12, 2023
June 10, 2023
June 6, 2023
June 3, 2023
June 2, 2023
June 2, 2023

ഫെഡറേഷന്‍ പിരിച്ചുവിടണം, പ്രസിഡന്റിനെ പുറത്താക്കണം; പി ടി ഉഷയ്ക്ക് ഗുസ്തിതാരങ്ങളുടെ കത്ത്

Janayugom Webdesk
ന്യൂഡല്‍ഹി
January 20, 2023 7:48 pm

ദേശീയ റെസ്‌ലിങ് ഫെഡറേഷന്‍ പ്രസിഡന്റും ബിജെപി എംപിയുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരെയും പരിശീലകര്‍ക്കെതിരെയും ഉന്നയിച്ച ലൈംഗികാരോപണങ്ങളില്‍ ഉടന്‍ നടപടി ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട് ഗുസ്തി താരങ്ങള്‍ ഇന്ത്യന്‍ ഒളിമ്പിക്‌സ് അസോസിയേഷനെ സമീപിച്ചു.

ലൈംഗിക പീഡനം ഉള്‍പ്പടെയുള്ള കുറ്റങ്ങള്‍ തെളിയിക്കാന്‍ അന്വേഷണ കമ്മീഷനെ നിയമിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യന്‍ ഒളിമ്പിക്‌സ് അസോസിയേഷന്‍ പ്രസിഡന്റ് പിടി ഉഷയ്ക്ക് താരങ്ങള്‍ കത്ത് നല്‍കി. ദേശീയ റെസ്‍ലിങ് ഫെഡറേഷന്‍ പിരിച്ചുവിടണമെന്നും പ്രസിഡന്റിനെ പുറത്താക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഫെഡറേഷന്റെ നടത്തിപ്പിനായി താരങ്ങളുമായി ആലോചന നടത്തി പുതിയൊരു കമ്മിറ്റി രൂപീകരിക്കണമെന്നും പറയുന്നുണ്ട്. കത്തില്‍ ടോക്യോ ഒളിമ്പിക്‌സിലെ മെഡല്‍ ജേതാക്കളായ ബജ്‌രംഗ് പുനിയയും രവി ദാഹിയയും ലോക ചാമ്പ്യന്‍ഷിപ്പ് മെഡല്‍ ജേതാക്കളായ വിനേഷ് ഫോഗട്ട്, ദീപക് പുനിയ, റിയോ ഗെയിംസ് വെങ്കല മെഡല്‍ ജേതാവായ സാക്ഷി മാലിക് എന്നിവര്‍ ഒപ്പുവെച്ചിട്ടുണ്ട്.

Eng­lish Sum­ma­ry: Protest­ing star wrestlers pen let­ter to IOA Pres­i­dent PT Usha
You may also like this video

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.