പിഎസ്ജി താരങ്ങളുടെ ഭക്ഷണത്തില്‍ നിന്ന് കൊക്ക കോളയും ഐസ് ടീയും നിരോധിച്ചതായി റിപ്പോര്‍ട്ട്. പുതുതായി നിയമിച്ച ന്യൂട്രീഷന്റെ തീരുമാനമനുസരിച്ചാണ് ഇത്തരത്തിലൊരു മാറ്റം. പിഎസ്ജിയെ പൂർണമായും പ്രൊഫഷണൽ ക്ലബ്ബ് ആക്കി മാറ്റുന്നതിന്റെ ഭാഗമായാണ് നടപടി.
ഫുട്ബോള്‍ താരങ്ങളുടെ ശരീരത്തിന് നല്ലത് അല്ലാത്ത രണ്ട് പാനീയങ്ങള്‍ ആയാണ് ഇവയെ കണക്കാക്കപ്പെടുന്നത്. എന്നിട്ടും പിഎസ്ജി ക്ലബ്ബില്‍ ഇത് നിരോധിക്കാന്‍ ഇതുവരെ ആരും തയാറായിരുന്നില്ല.
ഈ തീരുമാനം ക്ലബ്ബിന്റെ താരങ്ങളെ മെച്ചപ്പെടുത്തുമെന്നാണ് ഫുട്ബോള്‍ നിരീക്ഷകര്‍ വിലയിരുത്തുന്നത്. മുൻ സ്പാനിഷ് താരത്തെയാണ് പിഎസ്ജി മുഴുവൻ സമയ ന്യൂട്രീഷ്യനായി നിയമിച്ചത്. താരങ്ങളൊക്കെ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കണമെന്ന് ന്യൂട്രീഷന്റെ നിർദ്ദേശമുണ്ട്. ഇങ്ങനെ ചെയ്യുമ്പോൾ താരങ്ങൾ തമ്മിലുള്ള ബന്ധം മികച്ചതാവും എന്നതിനൊപ്പം അവർ എന്തൊക്കെ കഴിക്കുന്നു എന്ന് മാനേജ്മെന്റിനു മനസിലാക്കാൻ സാധിക്കുമെന്നും അദ്ദേഹം കണക്കുകൂട്ടുന്നു.
English Summary:PSG players should not drink Coca Cola and ice tea
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.