3 February 2026, Tuesday

പിഎസ്എല്‍വി-സി62 വിക്ഷേപണം പരാജയം; എന്ത് സംഭവിച്ചു എന്നറിയാൻ റോക്കറ്റിൽ നിന്നും ഡാറ്റ ശേഖരിച്ച്‌ പഠിച്ചശേഷം പുറത്തുവിടുമെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാൻ ഡോ. വി നാരായണന്‍

Janayugom Webdesk
ന്യൂഡല്‍ഹി
January 12, 2026 1:17 pm

ഐഎസ്ആര്‍ഒയുടെ പ്രതീക്ഷ തകിടംമറിച്ച് പിഎസ്എല്‍വി-സി62ന്റെ പുതുവർഷത്തിലെ ആദ്യ വിക്ഷേപണം. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്ററിലെ ഒന്നാം നമ്പര്‍ ലോഞ്ച് പാഡിൽ നിന്ന് ഇന്ന് രാവിലെ 10.17ന് ബഹിരാകാശത്തേക്ക് കുതിച്ച പിഎസ്എല്‍വി-സി62 റോക്കറ്റ് വിക്ഷേപണം മൂന്നാംഘട്ടത്തില്‍ അനിശ്ചിതത്വത്തിലാവുകയായിരുന്നു. കുതിച്ചുയര്‍ന്നതിന് പിന്നാലെ റോക്കറ്റിന്റെ മൂന്നാം ഭാഗം വേര്‍പ്പെട്ട ശേഷമായിരുന്നു സാങ്കേതിക പ്രശ്‌നം ഉടലെടുത്തത്. 

ഇതോടെ റോക്കറ്റിന്റെ സഞ്ചാരപാത മാറിയെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാൻ ഡോ. വി നാരായണന്‍ അറിയിച്ചു. എന്ത് സംഭവിച്ചു എന്നറിയാൻ റോക്കറ്റിൽ നിന്നുള്ള ഡാറ്റ ശേഖരിച്ച്‌ പഠിച്ചശേഷം പുറത്തുവിടുമെന്നും അദ്ദേഹം അറിയിച്ചു. തുടര്‍ച്ചയായ രണ്ടാം വിക്ഷേപണത്തിലാണ് ഐഎസ്ആര്‍ഒയുടെ പിഎസ്എൽവി റോക്കറ്റ് തിരിച്ചടി നേരിടുന്നത്. ഴിഞ്ഞ വര്‍ഷം നടന്ന പിഎസ്എല്‍വി-സി61 വിക്ഷേപണത്തിലും സമാന പ്രശ്‌നമായിരുന്നു ഐഎസ്ആര്‍ഒ നേരിട്ടത്. പിഎസ്എല്‍വിയുടെ കഴിഞ്ഞ വിക്ഷേപണത്തില്‍ ഉപഗ്രഹം നഷ്‌ടമായിരുന്നെങ്കിലും അന്ന് എന്താണ് പിഎസ്എല്‍വി റോക്കറ്റിന് സംഭവിച്ച സാങ്കേതിക പ്രശ്‌നം എന്നുള്ള വിവരങ്ങള്‍ ഐഎസ്ആര്‍ഒ പുറത്തുവിട്ടിരുന്നില്ല. 

Kerala State - Students Savings Scheme

TOP NEWS

February 3, 2026
February 3, 2026
February 3, 2026
February 3, 2026
February 3, 2026
February 3, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.