March 25, 2023 Saturday

Related news

March 19, 2023
March 17, 2023
March 12, 2023
March 12, 2023
February 25, 2023
February 25, 2023
February 21, 2023
February 20, 2023
February 5, 2023
January 31, 2023

പി ടി 7നെ ധോണി ക്യമ്പിലെത്തിച്ചു; ഇനി കൂട്ടിലേക്ക് മാറ്റും

Janayugom Webdesk
പാലക്കാട്
January 22, 2023 12:20 pm

പാലക്കാട് ധോണിയെ വിറപ്പിച്ച കാട്ടാന പി ടി സെവനെ ഏറെ ശ്രമത്തിന്ശേഷം ലോറിയില്‍ കയറ്റി ധോണി ക്യാമ്പിലെത്തിച്ചു. രണ്ട് കുങ്കിയാനകളെ ഉപയോഗിച്ചാണ് പി ടി സെവനെ ലോറിയിൽ കയറ്റിയത്. പിടി7നെ ധോണി ഫോറസ്റ്റ് സെഷന്‍ ഓഫീസിലെത്തിച്ച് പ്രത്യേകം തയ്യാറാക്കിയ യൂക്കാലിപ്സ് കൂട്ടിലേക്ക് മാറ്റും. മയങ്ങിനിന്ന പി ടി സെവനെ കണ്ണിനുമുകളിൽ കറുത്ത തുണികെട്ടി കാലിൽ വടം കെട്ടിയാണ് തളച്ചത്.

ഡോ.അരുൺ സക്കറിയ , ബയോളജിസ്റ്റുകളായ ജിഷ്ണു, വിഷ്ണു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കാട്ടാനയെ മയക്കുവെടി വച്ചത്. ഇന്ന് രാവിലെ 7.10നാണ് പിടി സെവനെ മയക്കുവെടി വച്ചത്. മുണ്ടൂരില്‍ പിടിസെവനെ കണ്ടെത്തിയ വിവരം ആദ്യ സംഘം അറിയിച്ചതിനെ തുടര്‍ന്ന് ഉൾവനത്തിലെത്തിയ ദൗത്യസംഘമാണ് മയക്കുവെടി വച്ചത്.

വിക്രം, ഭരത്, സുരേന്ദ്രൻ എന്നീ മൂന്ന് കുങ്കിയാനകളുമടങ്ങുന്ന ദൗത്യസംഘം ജെസിബിയും ലോറിയുമായാണ് ആനക്കടുത്തെത്തിയത്. 45 മിനിറ്റ് വരെയാണ് മയക്കുവെടിയുടെ ആഘാതമുണ്ടാവുക. 

Eng­lish Summary:PT Sev­en was car­ried in a lorry

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.