10 May 2024, Friday

പുൽപ്പള്ളി ബാങ്ക് തട്ടിപ്പ്; കെ കെ അബ്രഹാമിന്റെ സ്വത്ത് കണ്ടുകെട്ടി

Janayugom Webdesk
കൽപറ്റ
November 13, 2023 9:39 pm

പുൽപ്പള്ളി സഹകരണ ബാങ്ക് വായ്പാ തട്ടിപ്പ് കേസിൽ കെപിസിസി മുൻ ജനറൽ സെക്രട്ടറി കെ കെ അബ്രഹാം അടക്കം ബാങ്ക് ഭാരവാഹികളുടെ സ്വത്ത് ഇഡി സംഘം കണ്ടുകെട്ടി. 4.34 കോടി രൂപ വിലമതിക്കുന്നതാണ് സ്വത്തുക്കളെന്ന് ഇ ഡി അറിയിച്ചു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് കെ കെ അബ്രഹാമിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയിൽ എടുത്തത്. കോഴിക്കോട്ടെ ആസ്ഥാനത്ത് എത്തിച്ചു ചോദ്യം ചെയ്തശേഷം ബുധനാഴ്ച അറസ്റ്റ് രേഖപ്പെടുത്തി. പത്തിന് അബ്രഹാമിനെ പിഎംഎൽഎ കോടതിയിൽ ഹാജരാക്കി. കോടതി 14 ദിവസത്തേക്ക് റിമാൻഡ് നീട്ടുകയായിരുന്നു.

കേസിൽ മറ്റൊരു പ്രതിയായ സജീവൻ കൊല്ലപ്പള്ളിയും 14 ദിവസത്തേക്ക് കൂടി ജുഡീഷ്യൽ കസ്റ്റഡിയിൽ തുടരും. യുഡിഎഫ് നിയന്ത്രണത്തിലുള്ള പുൽപ്പള്ളി സഹകരണ ബാങ്കിൽ എട്ടരക്കോടി രൂപയുടെ ക്രമക്കേട് കണ്ടെത്തിയിരുന്നു. തട്ടിപ്പിൽ 10 പേർക്കെതിരെ തലശേരി വിജിലൻസ് കോടതിയിൽ കേസുണ്ട്.

തട്ടിപ്പിനിരയായ പുൽപ്പള്ളി കേളക്കവലയിലെ രാജേന്ദ്രൻ എന്ന കർഷകൻ ആത്മഹത്യ ചെയ്തിരുന്നു. ഇതോടെയാണ് ബാങ്കിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നതും നിയമനടപടികൾ ആരംഭിച്ചതും. അറസ്റ്റിലായതോടെ കെപിസിസി ജനറൽ സെക്രട്ടറി സ്ഥാനം കെ കെ അബ്രഹാം രാജിവെച്ചിരുന്നു.

Eng­lish Sum­ma­ry: Pul­pal­ly Bank Fraud; K K Abra­ham’s prop­er­ty was confiscated
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.