19 May 2024, Sunday

പുനലൂര്‍ കുടുംബകോടതിയുടെ പ്രവര്‍ത്തനം വൈകരുത്: അഡ്വ. കെ രാജു

Janayugom Webdesk
പുനലൂര്‍
April 13, 2022 9:44 pm

സ്ഥലസൗകര്യവും ജീവനക്കാരുടെ തസ്തികകളും അനുവദിച്ച സാഹചര്യത്തില്‍ പുനലൂരിലെ കുടുംബകോടതിയുടെ പ്രവര്‍ത്തനം തുടങ്ങാന്‍ വൈകരുതെന്ന് മുന്‍മന്ത്രി അഡ്വ. കെ രാജു അഭ്യര്‍ത്ഥിച്ചു. പുനലൂര്‍ സെന്ററില്‍ ആവശ്യമായ സ്ഥലസൗകര്യങ്ങള്‍ ഇതിനോടകം തന്നെ ഏര്‍പ്പെടുത്തിക്കഴിഞ്ഞു. പുതിയ കോര്‍ട്ട് കോംപ്ലക്സില്‍ മൂന്നാംനിലയിലാണ് മതിയായ സൗകര്യം ഒരുക്കിയിട്ടുള്ളത്. 21 തസ്തികകളാണ് അനുവദിക്കപ്പെട്ടത്. ഹൈക്കോടതിയില്‍ നിന്നും ജില്ലാജഡ്ജി റാങ്കിലുള്ള കുടുംബകോടതി ജഡ്ജിയെ ഉടന്‍ നിയമിക്കാനും 21 തസ്തികകളിലേക്ക് അടിയന്തിരമായി പോസ്റ്റിംഗ് നടത്താനുമുള്ള നടപടികള്‍ ഹൈക്കോടതിയില്‍ നിന്നും അടിയന്തിരമായി ഉണ്ടാകേണ്ടതാണ്. ഒരു കുടുംബകോടതിക്ക് പ്രവര്‍ത്തിക്കാന്‍ 31 തസ്തികയാണ് ഹൈക്കോടതി ആവശ്യപ്പെട്ടത്. തുടര്‍ തസ്തികകള്‍ കോടതി പ്രവര്‍ത്തനം അനുവദിക്കുന്ന മുറയ്ക്ക് സര്‍ക്കാരില്‍ നിന്ന് അനുവദിച്ച് നല്‍കാനും തയ്യാറാകണമെന്ന് അദ്ദേഹം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.