26 July 2024, Friday
KSFE Galaxy Chits Banner 2

Related news

July 6, 2024
June 14, 2024
June 4, 2024
June 4, 2024
June 3, 2024
June 3, 2024
June 2, 2024
June 1, 2024
June 1, 2024
May 31, 2024

നിയമസഭാ തെരഞ്ഞെടുപ്പ് പരാജയം: പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ സിദ്ദു രാജിക്കത്ത് കൈമാറി

Janayugom Webdesk
ന്യൂ​ഡ​ൽ​ഹി
March 16, 2022 10:41 am

നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ലെ തോല്‍വിയുടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പ​ഞ്ചാ​ബ് കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ ന​വ​ജ്യോ​ത് സിം​ഗ് സി​ദ്ദു രാ​ജിവച്ചു. തെരഞ്ഞെടുപ്പിലെ തോല്‍വിയുടെ പശ്ചാത്തലത്തില്‍ കോ​ണ്‍​ഗ്ര​സ് അധ്യക്ഷ സോ​ണി​യ ഗാ​ന്ധി ഇ​ന്ന​ലെ സി​ദ്ദു​വി​നോ​ടും തെ​ര​ഞ്ഞെ​ടു​പ്പ് തോ​ൽ​വി​യു​ണ്ടാ​യ മ​റ്റ് നാ​ല് സം​സ്ഥാ​ന​ങ്ങ​ളി​ലെ പാ​ർ​ട്ടി അ​ധ്യ​ക്ഷ​ൻ​മാ​രോ​ടും രാ​ജി ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. എ​ട്ടു മാ​സം മു​ൻ​പാ​ണ് പ​ഞ്ചാ​ബ് പ്ര​ദേ​ശ് കോ​ണ്‍​ഗ്ര​സിന്റെ മേ​ധാ​വി​യാ​യി ന​വ​ജ്യോ​ത് സിം​ഗ് സി​ദ്ദു ചുമതലയേറ്റത്.

സോ​ണി​യ​യു​ടെ പ്ര​ഖ്യാ​പ​നം ഉ​ണ്ടാ​യ​തി​നു തൊ​ട്ടു പി​ന്നാ​ലെ ഉ​ത്ത​രാ​ഖ​ണ്ഡ് പി​സി​സി പ്ര​സി​ഡ​ന്റ് ഗ​ണേ​ഷ് ഗോ​ഡി​യാ​ലും ഗോ​വ പി​സി​സി പ്ര​സി​ഡ​ന്റ് ഗി​രീ​ഷ് ചോ​ഡ​ങ്ക​റും രാജിവച്ചിരുന്നു.

അ​ഞ്ചു സം​സ്ഥാ​ന​ങ്ങ​ളി​ലെ​യും പാ​ർ​ട്ടി​യു​ടെ പു​നഃ​ക്ര​മീ​ക​ര​ണ​ത്തി​നു വേ​ണ്ടി​യാ​ണ് അ​ധ്യ​ക്ഷ​ൻ​മാ​രു​ടെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട​തെ​ന്ന് കോ​ണ്‍​ഗ്ര​സി​ന്റെ ദേ​ശീ​യ വ​ക്താ​വ് ര​ണ്‍​ദീ​പ് സിം​ഗ് സു​ർ​ജേ​വാ​ല പറഞ്ഞു.

Eng­lish Sum­ma­ry: Pun­jab Con­gress pres­i­dent Sid­hu resigns

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.