22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

October 27, 2024
October 25, 2024
October 11, 2024
October 27, 2023
October 24, 2023
October 20, 2023
October 20, 2023
October 20, 2023
October 27, 2022
October 27, 2022

രണാങ്കണങ്ങളിൽ ചെങ്കൊടിയുയർന്നു

പുന്നപ്ര‑വയലാർ വാർഷിക വാരാചരണത്തിന് പ്രൗഢോജ്ജ്വല തുടക്കം 
ടി കെ അനിൽകുമാർ
ആലപ്പുഴ
October 20, 2022 10:50 pm

ജന്മനാടിന്റെ മോചനത്തിനായി ഒരു നാടാകെ നടത്തിയ ഐതിഹാസിക സമരത്തിന്റെ ഓർമ പുതുക്കി രണാങ്കണങ്ങളിൽ ചെങ്കൊടിയുയർന്നു. പുന്നപ്ര‑വയലാർ 76-ാം വാർഷിക വാരാചരണത്തിന് പ്രൗഢോജ്ജ്വലമായ തുടക്കം കുറിച്ച് നടന്ന ചടങ്ങിൽ നാടാകെ ഒഴുകിയെത്തി. പതാകദിനം സി എച്ച് കണാരൻ അനുസ്മരണദിനമായാണ് ആചരിച്ചത്. സാമൂഹ്യ പുരോഗതിക്കായി ഹൃദയരക്തം നൽകിയവരുടെ ഓർമകൾ അലയടിച്ച അന്തരീക്ഷത്തിൽ വലിയചുടുകാട്ടിലും മാരാരിക്കുളത്തും പുന്നപ്ര സമരഭൂമിയിലും പുതുതലമുറ പോരാട്ട പ്രതിജ്ഞ പുതുക്കി. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ തൊഴിലാളി വർഗ മുന്നേറ്റത്തിലെ ഇതിഹാസം രചിച്ച രണഭൂമികളിൽ രക്തസാക്ഷി സ്മരണകളുയർന്നു. സിപിഐ- സിപിഐ(എം) സംയുക്താഭിമുഖ്യത്തിലാണ് വാരാചരണം സംഘടിപ്പിക്കുന്നത്. കോവിഡ് നിയന്ത്രണങ്ങൾ നീക്കിയതോടെ വിപുലമായ പരിപാടികളോടെയാണ് ഇത്തവണ വാരാചരണം.

പുന്നപ്ര രക്തസാക്ഷികളുടേയും പി കൃഷ്ണപിള്ള ഉൾപ്പെടെയുള്ള കമ്മ്യൂണിസ്റ്റ് നേതാക്കളുടേയും സ്മരണകളിരമ്പുന്ന വലിയചുടുകാട്ടിൽ സമരസേനാനി പി കെ മേദിനി പതാക ഉയർത്തി. തുടർന്ന് നടന്ന സി എച്ച് കണാരൻ അനുസ്മരണ സമ്മേളനം കൃഷി മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്തു. വി എസ് മണി അധ്യക്ഷനായി. സിപിഐ ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസ്, പി പി ചിത്തരഞ്ജൻ എംഎൽഎ, പി വി സത്യനേശൻ, ആർ സുരേഷ്, പി കെ ബൈജു തുടങ്ങിയവർ സംസാരിച്ചു. ധീര ദേശാഭിമാനികൾ അന്ത്യവിശ്രമം കൊള്ളുന്ന പുന്നപ്ര സമരഭൂമിയിൽ വാരാചരണ കമ്മിറ്റി പ്രസിഡന്റ് ഇ കെ ജയൻ പതാകയുയർത്തി. തുടർന്ന് ചേർന്ന സി എച്ച് കണാരൻ അനുസ്മരണ സമ്മേളനത്തിൽ ഇ കെ ജയൻ അധ്യക്ഷനായി. എ ഓമനക്കുട്ടൻ സ്വാഗതം പറഞ്ഞു. എച്ച് സലാം എം എൽ എ, പി എച്ച് ബാബു എന്നിവർ സംസാരിച്ചു.

മാരാരിക്കുളം രക്തസാക്ഷി മണ്ഡപത്തിൽ സിപിഐ(എം) ജില്ലാ സെക്രട്ടറി ആർ നാസർ പതാക ഉയർത്തി. ഇവിടെ ചേർന്ന സി എച്ച് കണാരൻ അനുസ്മരണ സമ്മേളനത്തിൽ കെ ബി ബിമൽറോയ് അധ്യക്ഷനായി. എസ് രാധാകൃഷ്ണൻ സ്വാഗതം പറഞ്ഞു. ആർ നാസർ, മന്ത്രി പി പ്രസാദ്, ടി ജെ ആഞ്ചലോസ്, ആർ ജയസിംഹൻ, കെ ബി ഷാജഹാൻ, എസ് പ്രകാശൻ തുടങ്ങിയവർ സംസാരിച്ചു. ഇന്ന് രാവിലെ 11ന് വയലാർ രക്തസാക്ഷി മണ്ഡപത്തിൽ സിപിഐ(എം) ജില്ലാ സെക്രട്ടറി ആർ നാസറും വൈകിട്ട് ആറിന് മേനാശ്ശേരി രക്തസാക്ഷി മണ്ഡപത്തിൽ മുതിർന്ന സിപിഐ നേതാവ് എൻ കെ സഹദേവനും പതാക ഉയർത്തും.

Eng­lish Summary:Punnapra-Vayalar 76th Anniversary
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.