27 July 2024, Saturday
KSFE Galaxy Chits Banner 2

Related news

July 26, 2024
July 14, 2024
July 12, 2024
July 3, 2024
June 28, 2024
June 28, 2024
June 26, 2024
June 22, 2024
June 20, 2024
May 22, 2024

ട്രെയിനുകളില്‍ ഇനി പുട്ടും കടലയും ഇടിയപ്പവും

ഗിരീഷ് അത്തിലാട്ട്
തിരുവനന്തപുരം
November 15, 2022 11:15 pm

കേരളത്തിലൂടെ സര്‍വീസ് നടത്തുന്ന ട്രെയിനുകളില്‍ ഇനി പുട്ടും കടലയും ഇടിയപ്പവും കഴിക്കാം. ചെന്നൈയിൽ നിന്ന് ഡൽഹിയിലേക്ക് രാജധാനി എക്സ്പ്രസിൽ യാത്രചെയ്യുന്ന ഒരു യാത്രക്കാരന് ദക്ഷിണേന്ത്യൻ ഭക്ഷണം ലഭിക്കണമെന്ന ആഗ്രഹമുണ്ടെങ്കില്‍ അതിനുള്ള സംവിധാനവും ഇനിയുണ്ടാകും. ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്ന ഭക്ഷണ വിഭവങ്ങളായ പൂരിയും ചപ്പാത്തിയും ഇഡ്ഡലിയും ദോശയും മാത്രമല്ല, പ്രാദേശികമായ രുചിവൈവിധ്യങ്ങളും ട്രെയിനില്‍ നിന്ന് ആസ്വദിക്കാനുള്ള സംവിധാനമാണ് ഇന്ത്യന്‍ റയില്‍വേ ഒരുക്കിയിരിക്കുന്നത്. 

ട്രെയിനുകളിൽ വിളമ്പുന്ന ഭക്ഷണ സാധനങ്ങളുടെ മെനുവില്‍ പ്രാദേശികമായ ആവശ്യങ്ങള്‍ക്കനുസരിച്ച് മാറ്റങ്ങള്‍ വരുത്താന്‍ ഇന്ത്യന്‍ റയില്‍വേ ഐആര്‍സിടിസിക്ക് അനുമതി നല്‍കി. പ്രാദേശികമായതും അതത് കാലാവസ്ഥയ്ക്ക് അനുസൃതമായതുമായ ഭക്ഷണ വിഭവങ്ങള്‍ മെനുവില്‍ ഉള്‍പ്പെടുത്താനാണ് അനുവാദം നല്‍കിയിരിക്കുന്നത്. പ്രമേഹ രോഗികള്‍ക്കും കുഞ്ഞുങ്ങള്‍ക്കും ആരോഗ്യകരമായ ഭക്ഷണവും എല്ലായിടത്തും ട്രെയിനുകളിൽ മെനുവിന്റെ ഭാഗമാക്കാനും തീരുമാനമായി. ഐആര്‍സിടിസിയുടെ പ്രാദേശിക കേന്ദ്രങ്ങളാണ് ഭക്ഷണത്തിന്റെ മെനു തീരുമാനിക്കുക.
കേരളത്തില്‍ എറണാകുളത്താണ് ഐആര്‍സിടിസിയുടെ കേന്ദ്രം. അധിക വില ഈടാക്കാതെയായിരിക്കും പ്രാദേശിക ഭക്ഷണങ്ങളും കൂടി ഉള്‍പ്പെടുത്തുകയെന്നാണ് റയില്‍വേ വ്യക്തമാക്കുന്നത്. 

Eng­lish Sum­ma­ry: Putt, Kadala and Idiyap­pam in trains

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.