23 December 2024, Monday
KSFE Galaxy Chits Banner 2

Related news

October 2, 2024
August 23, 2024
January 27, 2024
January 27, 2024
May 3, 2023
October 20, 2022
August 14, 2022
November 15, 2021
November 4, 2021

ഫണ്ട് നല്‍കിയാല്‍ ദേശീയപാതയിലെ കുഴികള്‍ അടയ്ക്കാന്‍ പിഡബ്ല്യുഡി സന്നദ്ധം: മന്ത്രി മുഹമ്മദ് റിയാസ്

Janayugom Webdesk
കോഴിക്കോട്
August 14, 2022 1:02 am

സംസ്ഥാനത്തുകൂടി കടന്നു പോകുന്ന ദേശീയപാതകളിലെ കുഴികളടയ്ക്കാന്‍ നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യക്ക് സഹായം ആവശ്യമെങ്കില്‍ നല്‍കാന്‍ സന്നദ്ധമാണെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്. ആവശ്യമായ ഫണ്ട് എന്‍എച്ച്എഐ നല്‍കുകയാണെങ്കില്‍ കുഴികളടയ്ക്കാന്‍ പിഡബ്ല്യൂഡി സന്നദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു.
ദേശീയപാത അതോറിറ്റിക്ക് നേരിട്ട് കുഴിയടയ്ക്കാന്‍ കഴിയാത്ത സ്ഥലങ്ങളിലെ അറ്റകുറ്റപ്പണികള്‍ സംസ്ഥാനം പൂര്‍ത്തിയാക്കാമെന്നാണ് മന്ത്രി വ്യക്തമാക്കിയത്. സമാനമായ രീതിയില്‍ നേരത്തെ ആലപ്പുഴയിലെ ദേശീയപാതയില്‍ അറ്റകുറ്റപ്പണി നടത്തിയിരുന്നു. അതേ മാതൃക പിന്തുടരാമെന്നാണ് ഇപ്പോള്‍ പൊതുമരാമത്ത് വകുപ്പ് വ്യക്തമാക്കിയിരിക്കുന്നത്. ഇക്കാര്യം ദേശീയപാത അതോറിറ്റിയെ അറിയിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. റോഡുകളിലെ അറ്റകുറ്റപ്പണി കൃത്യമായി നടത്തണമെന്നതാണ് സര്‍ക്കാരിന്റെ നിലപാട്. ഇക്കാര്യത്തില്‍ വീഴ്ചയുണ്ടായാല്‍ കര്‍ശന നടപടിയെടുക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Eng­lish Sum­ma­ry: PWD will­ing to fill pot­holes on nation­al high­way if funds are pro­vid­ed: Min­is­ter Muham­mad Riaz

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.