ന്യൂഡൽഹിയിൽനിന്നു ദോഹയിലേക്കു പോയ ഖത്തർ എയർവെയ്സ് വിമാനം പാകിസ്ഥാനിലെ കറാച്ചിയിലേക്കു വഴിതിരിച്ചുവിട്ടു. വിമാനത്തിന്റെ കാർഗോ ഏരിയയിൽ പുക കണ്ടതിനെത്തുടർന്ന് കറാച്ചിയിൽ ഇറക്കുകയായിരുന്നെന്ന് ഖത്തർ എയർവെയ്സ് അറിയിച്ചു.
പുലർച്ചെ 3.50നാണ് ന്യൂഡൽഹിയിൽനിന്ന് വിമാനം പുറപ്പെട്ടത്. നൂറിലേറെ യാത്രക്കാർ ഉണ്ടായിരുന്നതായാണ് റിപ്പോർട്ട്. 5.45ഓടെ വിമാനം കറാച്ചി വിമാനത്താവളത്തിൽ ഇറക്കി. 7.15ന് ദോഹയിൽ ഇറങ്ങാനായിരുന്നു നിശ്ചയിച്ചിരുന്നത്.
ലാൻഡിങ് സുരക്ഷിതമായിരുന്നുവെന്ന് ഖത്തർ എയർവെയ്സ് അറിയിച്ചു. യാത്രക്കാരെ സുരക്ഷിതരായി പുറത്തിറക്കിയെന്നും കമ്പനിയുടെ അറിയിപ്പിൽ പറയുന്നു.
english summary; Qatar Airways diverts Delhi-Doha flight to Karachi after smoke indication in cargo hold
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.