26 July 2024, Friday
KSFE Galaxy Chits Banner 2

Related news

July 24, 2024
July 15, 2024
July 13, 2024
July 2, 2024
June 5, 2024
June 2, 2024
March 20, 2024
March 18, 2024
March 1, 2024
March 1, 2024

ഖത്തർ ലോകകപ്പ്; ബ്രസീൽ ടീമിനെ പ്രഖ്യാപിച്ചു

Janayugom Webdesk
റിയോ ഡി ജനീറോ 
November 7, 2022 11:23 pm

ഖത്തർ ലോകകപ്പിക്കുള്ള ബ്രസീൽ ടീമിനെ പ്രഖ്യാപിച്ചു. 26 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ബ്രസീൽ പരിശീലകൻ ടിറ്റെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. സൂപ്പർ താരം നെയ്മർ ഉൾപ്പെടെ പ്രതീക്ഷിച്ച മുഖങ്ങളിൽ മിക്കതും ഇടംപിടിച്ച ടീമിൽ, ലിവർപൂൾ താരം റോബർട്ടോ ഫിർമിനോയാണ് ശ്രദ്ധേയമായ അസാന്നിധ്യം. ഈ സീസണിൽ മികച്ച ഫോമിലുള്ള ആർസനൽ താരം ഗബ്രിയേൽ മേഗാലസും ടീമിലില്ല.

മൂന്ന് ഗോൾകീപ്പർമാർ, എട്ട് പ്രതിരോധനിര താരങ്ങൾ, ആറ് മിഡ്ഫീൽഡർമാർ, ഒൻപത് ഫോർവേഡുകൾ എന്നിങ്ങനെയാണ് ടീം. 26 അംഗ ടീമിൽ 16 പേർക്ക് ഇത് കന്നി ലോകകപ്പാണ്. നെയ്മാർ ഉൾപ്പെടെ 10 പേർ മുൻപ് ലോകകപ്പിൽ കളിച്ചിട്ടുള്ളവരാണ്. മുപ്പത്തൊൻപതുകാരനായ ഡാനിൽ ആൽവ്സാണ് ടീമിലെ കാരണവർ. തിയാഗോ സിൽവ (38), വെവേർട്ടൻ (34) എന്നിവർ പിന്നാലെയുണ്ട്. ഗബ്രിയേൽ മാർട്ടിനെല്ലി (21), റോഡ്രിഗോ (22) എന്നിവരാണ് ടീമിലെ ജൂനിയേഴ്സ്.
ബ്രസീൽ ടീം

ഗോൾകീപ്പർമാർ: അലിസൻ ബക്കർ, എഡേഴ്സൻ, വെവർട്ടൻ

പ്രതിരോധനിര: ഡാനിലോ, ഡാനി ആൽവ്സ്, അലക്സ് സാന്ദ്രോ, അലക്സ് ടെല്ലസ്, തിയാഗോ സിൽവ, മാർക്വീഞ്ഞോസ്, ഏദർ മിലിട്ടാവോ, ബ്രമർ

മിഡ്ഫീൽഡർമാർ: കാസമീറോ, ഫാബീഞ്ഞോ, ഫ്രെഡ്, ബ്രൂണോ ഗ്വിമാറസ്, ലൂക്കാസ് പക്വേറ്റ, എവർട്ടൻ റിബെയ്റോ

ഫോർവേഡുകൾ: നെയ്മാർ, വിനീസ്യൂസ് ജൂനിയർ, റാഫീഞ്ഞ, ആന്റണി, റോഡ്രിഗോ, ഗബ്രിയേൽ ജെസ്യൂസ്, റിച്ചാർലിസൻ, പെഡ്രോ, ഗബ്രിയേൽ മാർട്ടിനെല്ലി

Eng­lish Sum­ma­ry: Qatar World Cup; Brazil team announced

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.