15 November 2024, Friday
KSFE Galaxy Chits Banner 2

Related news

May 27, 2023
November 10, 2022
September 19, 2022
September 16, 2022
September 14, 2022
September 11, 2022
September 9, 2022
September 9, 2022
September 8, 2022
September 8, 2022

കാമിലയ്ക്ക് രാജപത്നി പദവി നൽകുമെന്ന് എലിസബത്ത് രാജ്ഞി

Janayugom Webdesk
ലണ്ടൻ
February 7, 2022 10:10 pm

ചാൾസ് രാജകുമാരന്റെ രണ്ടാംഭാര്യ കാമിലയ്ക്ക് രാജപത്നി പദവി നൽകുമെന്ന് വെളിപ്പെടുത്തി എലിസബത്ത് രാജ്ഞി. തന്റെ ഭരണത്തിന്റെ 70ാംവാർഷികത്തോടനുബന്ധിച്ചുള്ള സന്ദേശത്തിലാണ് രാജ്ഞി കാമിലയ്ക്ക് ‘ക്വീൻ കൊൻസൊറ്റ്’ (രാജപത്നി) പദവി നൽകുന്ന വിവരം വെളിപ്പെടുത്തിയത്. തന്റെ കാലശേഷം മകൻ ചാൾസ് രാജകുമാരൻ ബ്രിട്ടനിലെ രാജാവാകുമ്പോൾ, അദ്ദേഹത്തിന്റെ രണ്ടാം ഭാര്യയായ കാമില രാജ പത്നിയായിരിക്കുമെന്ന് രാജ്ഞി പറഞ്ഞു.

ആദ്യഭാര്യ ഡയാന രാജകുമാരിയുടെ മരണശേഷം 2005ലാണ് ചാൾസ് കാമിലയെ വിവാഹം ചെയ്തത്. ചാൾസ് രാജാവായി സ്ഥാനമേൽക്കുന്ന ദിവസം തന്നെ കാമിലയ്ക്ക് ‘പ്രിൻസസ് കൊൻസൊറ്റ്’ പദവി നൽകാനാണ് തീരുമാനം. ബ്രിട്ടിഷ് രാജകുടുംബത്തിന്റെ മുഖ്യധാരയിൽ കാമില‌യ്ക്ക് സ്ഥാനം ഉറപ്പിച്ചു നൽകുന്നതാണ് രാജ്ഞിയുടെ പ്രഖ്യാപനം.

eng­lish summary;Queen Eliz­a­beth II promis­es to give Camil­la the title of Queen

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.