ലക്ഷ്മണ രേഖകള്‍ ഒരുപാട് ലംഘിച്ച് തന്നെയാണ് ഇവിടെവരെ എത്തിയതെന്നും തര്‍ക്കങ്ങളില്‍ അഭിരമിക്കാന്‍ സമയമില്ലെന്നും ഉന്നതവിദ്യാഭ്യാസവകുപ്പ് മന്ത്രി ആര്‍ ബിന്ദു. വൈസ് ചാന്‍സലര്‍മാരോട് രാജി ആവശ്യപ്പെട്ട വിഷയത്തില്‍ ഗവര്‍ണര്‍ ആരീഫ് മുഹമ്മദ് ഖാന് മറുപടി നല്‍കുകയായിരുന്നു മന്ത്രി. ചാന്‍സലര്‍ പദവി ഗവര്‍ണറില്‍ നിന്നും എടുത്തുമാറ്റുന്നത് സര്‍ക്കാരുമായി കൂടിയാലോചിച്ച ശേഷം മാത്രമേ ഉണ്ടാകുകയുള്ളൂവെന്നും മന്ത്രി പറഞ്ഞു. വിഷയത്തില്‍ കൂടിയാലോചനക്ക് ശേഷം തുടർ നടപടിയുണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ചാൻസലർ പേരെടുത്ത് വിമർശിച്ചതിൽ പ്രശ്നമില്ല, ചാൻസിലർ നിലപാട് മയപ്പെടുത്തിയതായാണ് വാർത്തകളിലൂടെ മനസിലായത്. വിഷയത്തില്‍ മാധ്യമങ്ങൾ വിവാദം ഉണ്ടാക്കരുതെന്നും മന്ത്രി പറഞ്ഞു.
ഗവർണർ അനുരഞ്ജനത്തിന് തയ്യാറാണെങ്കിൽ സർക്കാറും തയ്യാറാണെന്നും മന്ത്രി വ്യക്തമാക്കി.
English Summary: R Bindu reply to Governor on VCs resignation seek issue
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.