നെന്മാറയിലെ റഹ്മാനും സജിതയും ഇന്ന് വിവാഹിതരാകും. രാവിലെ പത്ത് മണിക്ക് നെന്മാറ സബ് രജിസ്റ്റാര്‍ ഓഫീസിലാണ് വിവാഹം. വീട്ടിലെ ഒറ്റമുറിയില്‍ പത്തുകൊല്ലം സാജിതയെ ഒളിവില്‍ പാര്‍പ്പിച്ച സംഭവം വലിയ ചര്‍ച്ചയായിരുന്നു. വനിതാ കമ്മീഷനും മനുഷ്യാവകാശ കമ്മീഷനും വിഷയത്തില്‍ ഇടപെട്ടിരുന്നു. സ്വന്തം ഇഷ്ടപ്രകാരമാണ് റഹ്മാനൊപ്പം ഒളിവില്‍ താമസിച്ചതെന്നായിരുന്നു സജിത മൊഴി നല്‍കിയത്.
കാണാതായ റഹ്മാനെ വഴിയില്‍ വച്ച് ബന്ധുക്കള്‍ കണ്ടതോടെയാണ് സംഭവങ്ങളുടെ ചുരുളഴിയുന്നത്. പൊലീസെത്തി നടത്തിയ അന്വേഷണത്തില്‍ റഹ്മാനൊപ്പം സാജിദയെയും ഉണ്ടെന്ന് തിരിച്ചറിഞ്ഞു. ചോദ്യം ചെയ്യലിലാണ് ഇരുവരും പത്തു കൊല്ലം തറവാട് വീട്ടിലെ ഒറ്റമുറിയില്‍ താമസിച്ചെന്ന വിവരം പുറത്തു വരുന്നത്. എന്നാല്‍ സംശയം പ്രകടിപ്പിച്ച് നിരവധി പേര് രംഗത്തെത്തി. എന്നാല്‍ യുവാവും യുവതിയും പറയുന്നത് വിശ്വസനീയമാണെന്ന് പൊലീസ് വ്യക്തമാക്കുകയായിരുന്നു.
english summary;rahman and sajitha will get married today
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.