23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 23, 2024
December 22, 2024
December 21, 2024
December 11, 2024
December 10, 2024
December 10, 2024
December 9, 2024
December 9, 2024
December 9, 2024
December 8, 2024

രാഹുൽ ഗാന്ധി ഇ ഡി ഓഫീസിൽ എത്തി; അനുഗമിച്ച് പ്രിയങ്കയും

Janayugom Webdesk
June 13, 2022 12:20 pm

നാഷണൽ ഹെറാൾഡ് കേസിൽ ചോദ്യം ചെയ്യലിനായി കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽഗാന്ധി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഓഫീസിലെത്തി. കാൽനടയായിട്ടാണ് രാഹുൽ ഇ ഡി ഓഫീസിലേക്കെത്തിയത്.സഹോദരിയും എഐസിസി ജനറൽ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധി, കോൺഗ്രസ് ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ തുടങ്ങിയവർ രാഹുലിനെ അനുഗമിച്ചു.അതേസമയം രാഹുൽ ഗാന്ധിയെ മാത്രമാണ് ഇഡി ഓഫീസിന് ഉള്ളിലേക്ക കയറ്റിവിട്ടത്. ഇത് സംഘർഷത്തിനും ഇടയാക്കി. അഭിഭാഷകരെ പ്രവേശിപ്പിക്കണം എന്ന ആവശ്യം പൊലീസ് നിരാകരിച്ചതിനെ തുടർന്ന് നേതാക്കൾ പ്രതിഷേധിച്ചു.

അതിനിടെ കെ സി വേണുഗോപാലിനെ അടക്കമുള്ളവരെ ബലപ്രയോഗത്തിലൂടെ പൊലീസ് കൊണ്ടുപോയി. ബലപ്രയോഗത്തിനിടെ കെ സി വേണുഗോപാൽ കുഴഞ്ഞു വീണു. മുതിർന്ന കോണ്‍ ഗ്രസ് നേതാക്കൾ ഇപ്പോൾ കസ്റ്റഡിയിലാണ്. പ്രകടനമായി പോകുന്നത് പൊലീസ് വിലക്കിയിരുന്നു. പ്രകടനമായി പോകുമെന്ന കോൺഗ്രസിന്റെ പ്രസ്താവനയെ തുടർന്ന് അക്‌ബർ റോഡ് പരിസരത്ത് പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. ബാരിക്കേഡുകൾ അടക്കം പൊലീസ് സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ പൊലീസ് നിയന്ത്രണം വകവെക്കാതെ നൂറുകണക്കിന് പ്രവർത്തകരും നേതാക്കളും രാഹുലിന് പിന്തുണയായി സ്ഥലത്ത് എത്തിയിരുന്നു.

ഇവിടെ എത്തിയ കോൺഗ്രസ് നിരവധി പ്രവർത്തകരെ കസ്റ്റഡിയിലെടുത്ത് പൊലീസ് വാഹനത്തിലേക്ക് മാറ്റി.കോൺഗസ് ഇല്ലാത്ത കേസ് ഉണ്ടാക്കി പ്രതിപക്ഷ നേതാക്കളെ വേട്ടയാടുകയാണെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പറഞ്ഞു. അതേസമയം പ്രതിഷേധ മാർച്ച് തടഞ്ഞ പൊലീസ് നടപടിക്കെതിരെ കോൺഗ്രസ് നേതാവ് രൺദീപ് സിങ് സുർജേവാല രംഗത്തുവന്നു.പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ആഭ്യന്തര മന്ത്രി അമിത് ഷായും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെയും മറ്റ് കേന്ദ്ര ഏജൻസികളെയും ഉപയോഗിച്ച് പ്രതിപക്ഷത്തിന്റെ ശബ്ദം ഇല്ലാതാക്കാനാണ് ശ്രമിക്കുന്നതെന്ന് കോൺഗ്രസ് ആരോപിച്ചു.

നേതാക്കൾക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾ വ്യാജവും അടിസ്ഥാന രഹിതവുമാണെന്ന് പാർട്ടി വ്യക്തമാക്കി. കേസിൽ സോണിയ ഗാന്ധിക്കും ഇഡി സമൻസ് അയച്ചിട്ടുണ്ട്. എന്നാൽ കോവിഡ് ബാധിച്ചതിനാൽ സമയം നീട്ടിനൽകണമെന്ന് ആവശ്യപ്പെട്ടതിനാൽ ജൂൺ 23ന് ഹാജരാകണമെന്ന് ഇ.ഡി നിർദേശിക്കുകയായിരുന്നു.

Eng­lish Summary:Rahul Gand­hi arrives at ED office; Accom­pa­nied by Priyanka

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.