23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 23, 2024
December 22, 2024
December 22, 2024
December 21, 2024
December 11, 2024
December 10, 2024
December 10, 2024
December 10, 2024
December 9, 2024
December 9, 2024

ജോഡോ യാത്രയുമായി രാഹുല്‍ജി എറണാകുളത്ത്; ‘ഛോഡോ’ എന്നാണെന്ന് കരുതി ബിജെപിയില്‍ ചേര്‍ന്ന് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ്‌

Janayugom Webdesk
കൊച്ചി
September 20, 2022 10:42 pm

രാഹുൽഗാന്ധിയുടെ നേതൃത്വത്തിലുള്ള ഭാരത്‌ജോഡോ യാത്ര എറണാകുളം ജില്ലാ അതിർത്തിയിൽ പ്രവേശിച്ച ദിവസം തന്നെ പാര്‍ട്ടി മാറി ‘മാതൃക’യായി കോണ്‍ഗ്രസിന്റെ മണ്ഡലം പ്രസിഡന്റ്. കോൺഗ്രസ്‌ ഐ എറണാകുളം സെൻട്രൽ മണ്ഡലം പ്രസിഡന്റ്‌ രാധാകൃഷ്‌ണൻ പാറപ്പുറമാണ്‌ ചൊവ്വാഴ്‌ച പാർടിയിൽ നിന്നു രാജിവച്ച്‌ ബിജെപിയിൽ ചേര്‍ന്നത്. വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ബിജെപി നേതാവ്‌ എ എൻ രാധാകൃഷ്‌നൊപ്പമായിരുന്നു വാര്‍ത്താ സമ്മേളനം. കോൺഗ്രസിന്റെ വ്യാപാരി സംഘടനാ ജില്ലാ പ്രസിഡന്റ്‌, ഒബിസി കോൺഗ്രസ്‌ ജില്ലാ ജനറൽ സെക്രട്ടറി എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുള്ളയാള്‍ കൂടിയാണ് രാധാകൃഷ്ണന്‍ പാറപ്പുറം. 

രാവിലെ കോണ്‍ഗ്രസിനൊപ്പം നില്‍ക്കുന്ന രാധാകൃഷ്ന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമത്തില്‍ വന്നിരുന്നു. ഇതിനെടെയാണ് വൈകിട്ട് ബിജെപിയില്‍ ചേര്‍ന്നതായുള്ള വിവരങ്ങളും ചിത്രങ്ങളും പുറത്തുവന്നത്. രാവിലെ കോണ്‍ഗ്രസിനൊപ്പം നിന്ന നേതാവ് വൈകിട്ട് എങ്ങനെ ബിജെപിയില്‍ എത്തിയെന്നുള്ള പരിഹാസങ്ങള്‍ ഇതിനുപിന്നാലെ സോഷ്യല്‍മീഡിയയില്‍ തരംഗമായി. അപ്പൊ രാവിലെ ഇക്കയോട് യാത്ര പറയാൻ പോയതാർന്നു… ല്ലേ… എന്നുള്‍പ്പെടെയുള്ള കമന്റുകളും ചിത്രങ്ങള്‍ താഴെ കോണ്‍ഗ്രസിനെ പരിഹസിച്ച് വന്നിരുന്നു. 

Eng­lish Sum­ma­ry: Rahulji in Ernaku­lam with Jodo Yatra; Con­gress Con­stituen­cy Pres­i­dent joins BJP think­ing he is ‘Cho­do’

You may also like this video

TOP NEWS

December 23, 2024
December 23, 2024
December 23, 2024
December 23, 2024
December 23, 2024
December 23, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.