8 September 2024, Sunday
KSFE Galaxy Chits Banner 2

Related news

September 8, 2024
September 7, 2024
September 6, 2024
September 3, 2024
September 2, 2024
August 31, 2024
August 31, 2024
August 28, 2024
August 25, 2024
August 14, 2024

ധീരജ് പ്രസാദ് സാഹുവുമായി ബന്ധമുള്ള ഡിസ്റ്റലറി സ്ഥാപനങ്ങളില്‍ റെയ്ഡ്

Janayugom Webdesk
ന്യൂഡല്‍ഹി
December 10, 2023 9:52 am

ഒ‍ഡീഷയിലെ പ്രമുഖ കോണ്‍ഗ്രസ് നേതാവും രാജ്യസഭ എംപിയുമായ ധീരജ് പ്രസാദ് സാഹുവുമായി ബന്ധമുള്ള ഡിസ്റ്റലറി സ്ഥാപനങ്ങളില്‍ നിന്ന് ആദായനികുതിവകുപ്പ് പിടിച്ചെടുത്തത് കണക്കില്‍പ്പെടാത്ത 300കോടിയോളം രൂപ. അദ്ദേഹം ഒളിവില്‍പോയതായിട്ടാണ് റിപ്പോര്‍ട്ട് മുപ്പതോളം സ്ഥലങ്ങളിലാണ്‌ ഒരേസമയം ആദായനികുതിവകുപ്പ്‌ റെയ്‌ഡ്‌ നടത്തുന്നത്‌.കഴിഞ്ഞ ദിവസം വൈകിട്ടുവരെ 290 കോടി രൂപ എണ്ണി തിട്ടപ്പെടുത്തി. 

രാത്രി വൈകിയും നാൽപ്പതോളം നോട്ടെണ്ണൽ യന്ത്രങ്ങളുടെ സഹായത്തോടെ പണം എണ്ണി തിട്ടപ്പെടുത്തൽ തുടർന്നു. മറ്റ്‌ സ്ഥലങ്ങളിലും പണം പൂഴ്‌ത്തിവച്ചിട്ടുണ്ടെന്നാണ്‌ വിവരം. എംപിയുടെ ജാർഖണ്ഡിലെ വീട്ടിൽനിന്ന്‌ പണംനിറച്ച മൂന്ന്‌ ബാഗും ഡിസ്റ്റിലറി ഫാക്‌ടറി നടത്തിപ്പുകാരനായ ബണ്ടി സാഹുവിന്റെ വീട്ടിൽനിന്ന്‌ ഇരുപതോളം ബാഗുംകൂടി കണ്ടെത്തി. 

എണ്ണിത്തിട്ടപ്പെടുത്തിയ 176 ബാഗ്‌ പണം ഒഡീഷയിലെ ബലംഗീറിലെ എസ്‌ബിഐ ബാങ്കിലേക്ക്‌ മാറ്റി. ബലംഗീർ ജില്ലയിലെ ഡിസ്റ്റിലറി കെട്ടിടത്തിലെ അലമാരയിൽനിന്നും സംബൽപുർ, ഭുവനേശ്വർ, സുന്ദർഗഡ്, റൂർക്കേല എന്നിവിടങ്ങളിൽനിന്നുമാണ്‌ അലമാരകളിൽ കെട്ടുകെട്ടായി ഒളിപ്പിച്ചനിലയിൽ വൻതോതിൽ പണം പിടിച്ചത്‌.2010 മുതൽ ജാർഖണ്ഡിൽ നിന്നുള്ള രാജ്യസഭാംഗമാണ്‌ ധീരജ്‌ പ്രസാദ്‌ സാഹു. ബൗദ് ഡിസ്റ്റിലറീസ്‌ ഗ്രൂപ്പ്, അവരുടെ തന്നെ ബൽദേവ് സാഹു ഇൻഫ്രാ പ്രൈവറ്റ് ലിമിറ്റഡ്‌ എന്നിവയുമായി നേരിട്ട്‌ ബന്ധമുണ്ടെന്നുമാണ് വിവരം

Eng­lish Summary:
Raid on dis­til­leries linked to Dhi­raj Prasad Sahu

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.