23 December 2024, Monday
KSFE Galaxy Chits Banner 2

Related news

May 7, 2023
February 2, 2023
January 23, 2023
January 17, 2023
November 30, 2022
November 21, 2022
November 11, 2022
November 5, 2022
October 24, 2022
October 7, 2022

പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകളില്‍ വ്യാപക റെയ്ഡ്

Janayugom Webdesk
പാലക്കാട്
April 24, 2022 3:33 pm

പാലക്കാട് പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകളില്‍ വ്യാപക റെയ്ഡ്. ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ശ്രീനിവാസന്റെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് പൊലീസ് നടപടി. ശ്രീനിവാസന്‍ കൊലക്കേസ് പ്രതികള്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ ഓഫീസുകളില്‍ ഒളിവില്‍ കഴിയുന്നുവെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന. അതേസമയം ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസില്‍ കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്തയാള്‍ ഉള്‍പ്പടെ രണ്ടുപേര്‍ കസ്റ്റഡിയിലെന്ന് ഉത്തരമേഖലാ ഐജി അശോക് യാദവ് മാധ്യമങ്ങളോട് പറഞ്ഞു.

ആറംഗ സംഘത്തില്‍ ഇരുചക്രവാഹനമോടിച്ച പോപുലര്‍ഫ്രണ്ട് പ്രവര്‍ത്തകരായ ഇക്ബാല്‍, ഗൂഢാലോചനയില്‍ പങ്കെടുത്ത ഫയാസ് എന്നിവരാണ് കസ്റ്റഡിയിലുള്ളത്. ഇവരുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും. കൊലയാളി സംഘത്തിലെ അഞ്ചുപേരെ ഉടന്‍ പിടികൂടും. ശനിയാഴ്ച നഗരത്തിലെ വിവിധയിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ നിര്‍ണായക തെളിവുകള്‍ പൊലീസ് ശേഖരിച്ചു. ഇമാം ഉള്‍പ്പടെ ഏഴുപേര്‍ റിമാന്‍ഡിലാണ്.

Eng­lish sum­ma­ry; raids on Pop­u­lar Front offices

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.