24 September 2024, Tuesday
KSFE Galaxy Chits Banner 2

Related news

September 23, 2024
September 18, 2024
September 11, 2024
September 10, 2024
September 7, 2024
September 7, 2024
September 5, 2024
September 2, 2024
August 21, 2024
August 6, 2024

റെയില്‍വേ പാത ഇരട്ടിപ്പിക്കല്‍; ഇന്ന് ഏഴ് ട്രെയിനുകള്‍ സര്‍വീസ് നടത്തില്ല

Janayugom Webdesk
തിരുവനന്തപുരം
May 22, 2022 8:19 am

റെയില്‍വേ പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി ഇന്ന് ഏഴ് ട്രെയിനുകള്‍ സര്‍വീസ് നടത്തില്ല. ഏറ്റുമാനൂര്‍-ചിങ്ങവനം റെയില്‍വേ പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി കണ്ണൂര്‍-തിരുവനന്തപുരം ജനശതാബ്ദി എക്സ്പ്രസ്, ഗുരുവായൂര്‍ പുനലൂര്‍ ഡെയ്ലി എക്സ്പ്രസ്, പുനലൂര്‍ ഗുരുവായൂര്‍ എക്സ്പ്രസ്, എറണാകുളം-ആലപ്പുഴ അണ്‍റിസേര്‍വ്ഡ് എക്സ്പ്രസ് എന്നിവയാണ് റദ്ദാക്കിയ പ്രധാന ട്രെയിനുകള്‍.

നേരത്തെ റദ്ദാക്കിയ പരശുറാം എക്സ്പ്രസ് നാളെ മുതല്‍ ഭാഗികമായി സര്‍വീസ് നടത്തും. നിയന്ത്രണങ്ങളുടെ ഭാഗമായി 30 ട്രെയിനുകള്‍ ആലപ്പുഴ വഴി തിരിച്ചുവിട്ടിട്ടുണ്ട്. തിരുവനന്തപുരം- സെക്കന്തരാബാദ് ശബരി എക്സ്പ്രസ്, കൊച്ചുവേളി ‑ലോക്മാന്യതിലക് എക്സ്പ്രസ്, ചെന്നൈ സെന്‍ട്രല്‍ തിരുവനന്തപുരം എക്സ്പ്രസ്, തിരുവനന്തപുരം ചെന്നൈ എക്സ്പ്രസ്, നാഗര്‍കോവില്‍ ഷാലിമാര്‍ ഗുരുദേവ് എക്സ്പ്രസ് എന്നിവ ആലപ്പുഴ വഴി വഴിതിരിച്ചുവിട്ടവയാണ്.

Eng­lish sum­ma­ry; Rail­way dou­bling; Sev­en trains are out of ser­vice today

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.