19 April 2024, Friday

സംസ്ഥാനത്ത് മഴ ശക്തമാകും

Janayugom Webdesk
തിരുവനന്തപുരം
December 11, 2022 7:29 pm

സംസ്ഥാനത്ത് 13 വരെ മഴ ശക്തമായി തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്​ അറിയിച്ചു. തമിഴ്നാട്ടിൽ കര കയറിയ മാൻഡസ് ചുഴലിക്കാറ്റ് ദുർബലമായി ചക്രവാത ചുഴിയായി മാറിയതിന്റെ ഫലമായാണ് കേരളത്തിൽ മഴ കനക്കുന്നത്. ചുഴലിക്കാറ്റ്​​ ദുർബലമായി ചക്രവാതച്ചുഴിയായി വടക്കൻ തമിഴ്നാടിനും തെക്കൻ കർണാടകത്തിനും വടക്കൻ കേരളത്തിനും മുകളിലായി സ്ഥിതിചെയ്യുകയാണ്.

ചക്രവാതച്ചുഴി വടക്കൻ കേരള — കർണാടക തീരം വഴി തെക്കുകിഴക്കൻ അറബിക്കടലിൽ പ്രവേശിച്ചു. ഡിസംബർ 13 ഓടെ ന്യൂനമർദമായി ശക്തിപ്രാപിച്ച്​ ഇന്ത്യൻ തീരത്തുനിന്ന് അകന്നുപോകാൻ സാധ്യത.ഇതിന്റെ സ്വാധീനഫലമായി കേരളത്തിൽ ഡിസംബർ 11 മുതൽ 13 വരെ മഴക്ക് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചത്.

11 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ടുള്ളത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.