November 28, 2023 Tuesday

Related news

November 23, 2023
November 14, 2023
November 13, 2023
November 10, 2023
November 5, 2023
November 2, 2023
October 27, 2023
October 24, 2023
October 23, 2023
October 23, 2023

ശക്തമായ മഴ തുടരും; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

Janayugom Webdesk
തിരുവനന്തപുരം
October 2, 2023 8:28 am

സംസ്ഥാനത്ത് ഇന്ന് കൂടി ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ്. ബംഗാൾ ഉൾക്കടലിലും അറബിക്കടലിലുമായി രൂപപ്പെട്ട ന്യൂനമർദങ്ങൾ ശക്തമായി തുടരുകയാണ്. അറബിക്കടല്‍ തീവ്രന്യൂനമർദം മഹാരാഷ്ട്രയ്ക്ക് മുകളിലും ബംഗാൾ ഉൾക്കടൽ ന്യൂനമർദം പശ്ചിമ ബംഗാളിന് മുകളിലുമായി സ്ഥിതി ചെയ്യുന്നതാണ് നിലവിലെ മഴയ്ക്ക് കാരണം.

മഴ ശക്തമാകുന്നത് കണക്കിലെടുത്ത് ഇന്ന് എറണാകുളം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. വിവിധ ജില്ലകളിൽ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നതിനാൽ മഴ ശക്തി പ്രാപിക്കാൻ സാധ്യതയുള്ള മലയോര തീരദേശ മേഖലയിൽ പ്രത്യേക ജാഗ്രത പുലർത്തേണ്ടതാണെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ് നൽകി.

ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും നിർദ്ദേശമുണ്ട്.

Eng­lish Sum­ma­ry: Rain will con­tin­ue in the state
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.