26 July 2024, Friday
KSFE Galaxy Chits Banner 2

Related news

July 24, 2024
July 20, 2024
July 19, 2024
July 17, 2024
July 15, 2024
July 14, 2024
July 14, 2024
July 14, 2024
July 8, 2024
July 7, 2024

സംസ്ഥാനത്ത് മഴ തുടരും : അടുത്ത നാലുദിവസം ഇടിമിന്നലോട് കൂടിയ ശക്തമായ മഴ

Janayugom Webdesk
തിരുവനന്തപുരം
November 15, 2023 3:32 pm

സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. അടുത്ത നാലുദിവസം ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിനും ആൻഡമാൻ നിക്കോബാർ ദ്വീപിനും മുകളിലായി ന്യൂനമർദം രൂപപ്പെട്ടു. നാളെയോടെ ഇത് മധ്യ ബംഗാൾ ഉൾക്കടലിൽ തീവ്രന്യൂന മർദമായി ശക്തി പ്രാപിക്കുമെന്നാണ് വിലയിരുത്തൽ. വെള്ളിയാഴ്ച മുതൽ സംസ്ഥാനത്ത് മഴ ശക്തമാകുമെന്നും മുന്നറിയിപ്പുണ്ട്.

കേരള തീരത്ത് ഇന്ന് ( ബുധനാഴ്ച) രാത്രി 11.30 വരെ 1.0 മുതല്‍ 1.5 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ മറ്റൊരു ചക്രവാതച്ചുഴിയും നിലനിൽക്കുന്നു. എന്നാൽ, എവിടെയും പ്രത്യേക മുന്നറിയിപ്പുകളില്ല.
കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 

Eng­lish Sum­ma­ry: Rain will con­tin­ue in the state: Heavy rain with thun­der and light­ning for the next four days

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.