18 April 2024, Thursday

Related news

April 18, 2024
April 17, 2024
April 15, 2024
April 15, 2024
April 11, 2024
April 8, 2024
April 7, 2024
April 5, 2024
April 4, 2024
April 4, 2024

സംസ്ഥാനത്ത് മഴ കുറയും

Janayugom Webdesk
തിരുവനന്തപുരം
August 9, 2022 8:23 am

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ കുറയാൻ സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ്. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം ഇന്ന് തീവ്രന്യൂനമർദ്ദമായി ശക്തിപ്രാപിക്കുമെങ്കിലും കേരളത്തെ കാര്യമായി ബാധിക്കില്ല. അറബിക്കടലിൽ വടക്കൻ കേരള തീരം വരെ നിലനിന്നിരുന്ന ന്യൂനമർദ്ദ പാത്തി മഹാരാഷ്ട്ര തീരം മുതൽ കർണാടക തീരം വരെ ചുരുങ്ങിയതോടെ വടക്കൻ കേരളത്തിൽ മാത്രമായി മഴ ചുരുങ്ങും. വ്യാഴാഴ്ചയോടെ മഴ പൂർണമായി കുറയുമെന്നാണ് വിലയിരുത്തല്‍. 

അതേസമയം, മലയോരമേഖലകളിൽ ഒറ്റപ്പെട്ട ശ­ക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ‌ ജാഗ്രത തുടരണമെന്നും മുന്നറിയിപ്പുണ്ട്. ഇന്ന് മഴ സാധ്യത കണക്കിലെടുത്ത് ഇടുക്കി മുതൽ കാസർകോട് വരെയുള്ള എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നും നാളെയും മത്സ്യത്തൊഴിലാളികൾ കടലിൽപോകരുതെന്നും മുന്നറിയിപ്പിൽ പറയുന്നു. ജലനിരപ്പ് ഉയർന്നതോടെ വിവിധ ഡാമുകൾ തുറന്നിരിക്കുന്നതിനാൽ ജനങ്ങൾ നദീതീരങ്ങളിലിറങ്ങരുതെന്നും മുന്നറിയിപ്പുണ്ട്.

Eng­lish Summary:Rain will decrease in the state
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.