22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

October 11, 2024
October 10, 2024
May 25, 2023
April 24, 2023
March 24, 2023
March 17, 2023
February 9, 2023
January 10, 2023
November 19, 2022
November 16, 2022

പതിനാലുകാരനെ പീഡിപ്പിച്ച കേസിൽ ജഡ്ജി അറസ്റ്റിൽ

Janayugom Webdesk
ജയ്പുർ
November 4, 2021 10:07 am

രാജസ്ഥാനിൽ പതിനാലുകാരനെ പീഡിപ്പിച്ച കേസിൽ ജഡ്ജി അറസ്റ്റിൽ. അഴിമതിവിരുദ്ധ കോടതി പ്രത്യേക ജഡ്ജി ജിതേന്ദ്ര സിങ്ങിനെയാണ് ഭരത്പുർ പൊലീസ് പോക്സോ വകുപ്പുപ്രകാരം അറസ്റ്റ് ചെയ്തത്. കേസുമായി ബന്ധപ്പെട്ട് ജഡ്ജിയെ രാജസ്ഥാൻ ഹൈക്കോടതി കഴിഞ്ഞ മാസം സസ്പെൻഡ് ചെയ്തിരുന്നു.

ടെന്നീസ് കളിസ്ഥലത്തുനിന്ന് പരിചയപ്പെട്ട ബാലനെ ജഡ്ജിയും ബന്ധുവും സഹായിയും കൂടി ലൈംഗികമായി പീഡിപ്പിച്ചെന്ന കുട്ടിയുടെ അമ്മ പരാതിപ്പെട്ടതിയെ തുടര്‍ന്നാണ് അന്വേഷണം ആരംഭിച്ചത്. കുട്ടിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ അഴിമതി വിരുദ്ധ ബ്യൂറോ ഡിഎസ്‌പി പരമേശ്വർ ലാൽ യാദവിനെതിരെയും പരാതി നൽകിയിരുന്നു. ഇയാൾ സസ്പെൻഷനിലായി. ഒക്ടോബർ 31 ന് രാജസ്ഥാൻ ഹൈക്കോടതി ജഡ്ജിയെ സസ്‌പെൻഡ് ചെയ്യുകയും വിഷയം അന്വേഷിക്കാൻ ഒരു സംഘത്തെ രൂപീകരിക്കുകയും ചെയ്തു.

eng­lish sum­ma­ry: Rajasthan judge arrest­ed for sex­u­al assault on boy
you may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.