April 1, 2023 Saturday

Related news

March 29, 2023
March 26, 2023
March 25, 2023
March 24, 2023
March 17, 2023
March 16, 2023
March 10, 2023
March 9, 2023
March 3, 2023
March 1, 2023

പീഡന കേസ്; ഉണ്ണി മുകുന്ദന് തിരിച്ചടി, വിചാരണയ്‌ക്ക്‌ സ്‌റ്റേയില്ല

Janayugom Webdesk
കൊച്ചി
February 9, 2023 4:43 pm

നടൻ ഉണ്ണി മുകുന്ദനെതിരായ പീഡന ശ്രമക്കേസിൽ കീഴ്‌ക്കോടതിയിൽ നടക്കുന്ന വിചാരണയ്‌ക്ക്‌ സ്‌റ്റേയില്ല. വിചാരണയ്‌ക്ക്‌ സ്‌റ്റേ അനുവദിച്ചത്‌ തെറ്റായ വിവരം നൽകിയെന്ന്‌ പരാതിക്കാരിയായ പെൺകുട്ടി അറിയിച്ചതിനെ തുടർന്നാണ്‌ കോടതി സ്‌റ്റേ നീക്കിയത്‌.
ഉണ്ണിമുകുന്ദന് വേണ്ടി അഡ്വ. സൈബി ജോസ് കിടങ്ങൂരായിരുന്നു ഹാജരായത്. പരാതിക്കാരിയുമായി ഒത്തുതീർപ്പിലായതായി അഡ്വ. സൈബി ജോസ്‌ ഹൈക്കോടതിയിൽ അറിയിച്ചതിനെ തുടര്‍ന്നാണ് സ്റ്റേ നല്‍കിയത്.

എന്നാല്‍ അങ്ങനെയൊരു ഒത്തുതീർപ്പിലെത്തിയിട്ടില്ലെന്ന്‌ ഇരയായ പെൺകുട്ടിയുടെ അഭിഭാഷക കോടതിയെ അറിയിച്ചു. വിഷയം ഗൗരവമുള്ളതെന്നും ഉണ്ണി മുകുന്ദൻ ഉത്തരം പറഞ്ഞേ മതിയാകൂ എന്നും കോടതി വ്യക്തമാക്കി. ഇതിന് മറുപടി സത്യവാങ്‌മൂലം നൽകണമെന്നും കോടതി നിർദേശിച്ചു. സൈബി ജോസ്‌ കിടങ്ങൂരിന്‌ പകരം ഇന്ന് കോടതിയില്‍ മറ്റൊരു അഭിഭാഷകനാണ്‌ ഇന്ന്‌ കോടതിയിൽ ഹാജരായത്‌.

Eng­lish Summary;There is no stay for tri­al in attempt­ed molest for unni mukundan
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.