May 28, 2023 Sunday

Related news

May 28, 2023
May 28, 2023
May 28, 2023
May 27, 2023
May 26, 2023
May 26, 2023
May 25, 2023
May 25, 2023
May 25, 2023
May 20, 2023

കാമുകനൊപ്പം സായാഹ്നസവാരിക്കിറങ്ങിയ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസ് : പ്രതികളെ പിടികൂടിയതായി പൊലീസ്

Janayugom Webdesk
ന്യൂഡല്‍ഹി
March 24, 2023 12:49 pm

കാമുകനൊപ്പം സായാഹ്നസവാരിക്കു പോയ പെണ്‍കുട്ടിയെ രണ്ട് പേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്യുകയും, കാമുകനെ മരിത്തില്‍ കെട്ടിയിടുകയും ചെയ്തരണ്ടു പേരെ അറസ്റ്റ് ചെയ്ത് മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയതായി പൊലീസ്. ഇരുവരെയും 27വരെ പൊലീസ് കസ്റ്റഡിയില്‍ റിമാന്‍റ് ചെയ്തിരിക്കുന്നു.ബുധനാഴ്ച വൈകുന്നേരം മഹാരാഷ്ട്രയിലെ പാല്‍ഘര്‍ ജില്ലിയിലാണ് സംഭവം നടന്നത്.പെൺകുട്ടിയും കാമുകനും സമീപത്തെ കുന്നിലേക്ക് നടക്കാൻ പോയപ്പോൾ പ്രതികളെ കണ്ടിരുന്നു.

പ്രതികൾ ദമ്പതികളെ ഭീഷണിപ്പെടുത്തിപിന്നീട് ഇവര്‍ തമ്മിൽ വാക്കുതർക്കമുണ്ടായി, ഒഴിഞ്ഞ ബിയർ കുപ്പികൊണ്ട് ഇരുവരെയും കാമുകനെ അടിക്കുകയും മരത്തിൽ കെട്ടിയിട്ടു.തുടർന്ന് ഇരുവരും ഒറ്റപ്പെട്ട സ്ഥലത്തേക്ക് പെൺകുട്ടിയെ വലിച്ചിഴച്ച് ബലാത്സംഗം ചെയ്യുകയായിരുന്നു.അതിജീവിത രക്ഷപ്പെട്ട് വീട്ടിലെത്തി, പക്ഷേ അപ്പൊഴും കാമുകനെ മരത്തില്‍ കെട്ടിയിരിക്കുകയായരുന്നു.

മണിക്കൂറുകൾക്ക് ശേഷം പോലീസ് രക്ഷപ്പെടുത്തിയതായിട്ടാണ് പൊലീസ് പറയുന്നത് . പ്രതികള്‍ കൃത്യം നടത്തിയ ശേഷം രക്ഷപെടുകയായിരുന്നു. തുടര്‍ന്ന പൊലീസ് നടത്തിയ അന്വഷണത്തിനും,തിരച്ചിലിനുമിടയില്‍ ഇരുവരേയും കണ്ടെത്തി. ഒരാള്‍ക്ക് 22വയസും,മറ്റേയാളിന് 25വയസുമാണ്.മുംബൈയുടെ വിദൂര പ്രാന്തപ്രദേശമായ വിരാറിലെ സായ്‌നാഥ് നഗർ പ്രദേശത്തെ താമസക്കാരായ ഇരുവർക്കുമെതിരെ പോലീസ് കൂട്ടബലാത്സംഗത്തിന് കേസെടുത്തതായും പൊലീസ് പറയുന്നു

Eng­lish Summary:
A case of rape of a girl who went for an evening ride with her boyfriend: The police have arrest­ed the accused

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.